കണിയാമ്പറ്റ: ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടോദ്ഘാടനത്തോടനനബന്ധിച്ച് പ്രധാനാധ്യാപകനെ മണിക്കൂറുകളോളം തടഞ്ഞുവെച്ചവരുടേത് സംസ്‌കാര ശൂന്യമാണെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
പ്രധാനാധ്യാപകനെ തടഞ്ഞുവെച്ചവരുടെ പേരില്‍ പൊലിസ് കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അനുമതിയില്ലാതെ സ്‌കൂളില്‍ കയറുകയും പ്രധാനാധ്യാപകനെ തടഞ്ഞുവെക്കുകയും മറ്റ് അധ്യാപകര്‍ക്ക് നേരെ മോശം പദപ്രയോഗങ്ങളുപയോഗിച്ച് അപമാനിക്കുകയും ചെയ്തവരെ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് തയ്യാറാവാത്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്.
പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത മീനങ്ങാടി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സേനയുടെ നടപടിക്കെതിരെ മേലധികാരികള്‍ക്ക് പരാതി കൊടുക്കാനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് ചെയര്‍മാന്‍ എസ്.എം ഷാഹുല്‍ ഹമീദ് അധ്യക്ഷനായി.
സുരേഷ് ബാബു ചീക്കല്ലൂര്‍, അനന്തകൃഷ്ണഗൗഡര്‍, വി.എ സിദ്ദീഖ്, കടവന്‍ ഹംസ ഹാജി, വി.പി യൂസുഫ്, പി.കെ ജോര്‍ജ്, ഗഫൂര്‍ കാട്ടി, കാവുങ്ങല്‍ മൊയ്തൂട്ടി, നജീബ് കരണി, പി ഇസ്മായില്‍ സംസാരിച്ചു.
പ്രാര്‍ഥനാ മജ്‌ലിസും ഇഫ്താര്‍ വിരുന്നും നടത്തി
മുട്ടില്‍: റമദാന്‍ കാംപയിന്റെ സമാപനത്തോടനുബന്ധിച്ച് വയനാട് മുസ്‌ലിം ഓര്‍ഫനേജില്‍ ദുആ മജ്‌ലിസും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു.
സമസ്ത മുശാവറ അംഗങ്ങളായ വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി, പിണങ്ങോട് അബൂബക്കര്‍, യതീംഖാന വലിയ ഉസ്താദ് കെ അഹ്മദ് കുട്ടി ഫൈസി, കെ.എം കുട്ടി ഫൈസി അച്ചൂര്‍ നേതൃത്വം നല്‍കി.
ജില്ലയിലെ ഖത്തീബുമാര്‍, മഹല്ല് കമ്മിറ്റി പ്രതിനിധികള്‍, വിവിധ വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍, ജനറല്‍ ബോഡി മെമ്പര്‍മാര്‍, ഒയാസിസ് പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, യതീംഖാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍, മെമ്പര്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, വിദേശ കമ്മിറ്റി പ്രതിനിധികള്‍, വിവിധ മേഖലകളിലുള്ള പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ദുആ മജ്‌ലിസിലും ഇഫ്താറിലും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."