മലപ്പുറം ജില്ലാപഞ്ചായത്ത് ബജറ്റ് മാലിന്യ നിര്‍മാര്‍ജനത്തിനും ജല സംരക്ഷണത്തിനും 10 കോടി വീതം
മലപ്പുറം: ജലസംരക്ഷണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും ഊന്നല്‍നല്‍കി ജില്ലാപഞ്ചായത്ത് ബജറ്റ്. 129. 26 കോടി രൂപയുടെ വരവും 127.49 കോടി ചെലവും 1.76 മിച്ചവും കണക്കാക്കുന്ന ബജറ്റ് ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷ സക്കീന പുല്‍പ്പാടന്‍ അവതരിപ്പിച്ചു.
കുടിവെള്ള ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ മണ്ണ്, ജല സംരക്ഷണത്തിനും വിവിധ ജലസംഭരണ പദ്ധതികള്‍ക്കുമായി വാര്‍ഷിക ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി. മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്കായി 10 കോടി രൂപ അനുവദിച്ചു. പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമത്തിനുവേണ്ടി 20 കോടി രൂപയും പട്ടികവര്‍ഗ പദ്ധതികള്‍ക്ക് 1. 16 കോടി രൂപയും അനുവദിച്ചു. പുതിയ റോഡ് നര്‍മാണത്തിനും വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനുമായി 23 കോടിയും വിദ്യാഭ്യാസത്തിന് 11 കോടിയും ബജറ്റില്‍ വകയിരുത്തി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ഭവനപദ്ധതികള്‍ക്കായി 12 കോടി, കാര്‍ഷിക മേഖലയ്ക്ക് 10 കോടി, വിദ്യാലയങ്ങള്‍,വിവിധ ആശുപത്രികള്‍, ഫാമുകള്‍ തുടങ്ങി ജില്ലാപഞ്ചായത്ത് സ്ഥാപനങ്ങളുടെ ഗുണമേന്‍മ വര്‍ധിപ്പിക്കാന്‍ 10 കോടി, സ്ത്രീ ശാക്തീരണ പരിപാടിക്ക് എട്ടു കോടി, ആരോഗ്യ സേവന കേന്ദ്രങ്ങളുടെ വികസനത്തിന് ഏഴു കോടി എന്നിങ്ങനെ ചെലവഴിക്കും. വയോജന പദ്ധതികള്‍ക്ക് നാലു കോടിയും അംഗപരിമിതരും ഭിന്നശേഷിക്കാരും ശാരിരിക വെല്ലുവിളി നേരിടുന്നവരുമായവരുടെ ഉന്നമനത്തിനായി നാലു കോടിയും ബജറ്റില്‍ നീക്കിവച്ചു. പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."