രോഗം തിരിച്ചുവരാനുള്ള സാധ്യത തള്ളാതെ അധികൃതര്‍
കോഴിക്കോട്: നിപാ പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളിലേക്ക്. രോഗം നിയന്ത്രണവിധേയമായെന്ന് കരുതുന്നുണ്ടെങ്കിലും വൈറസ് ബാധ തിരിച്ചുവരാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ നേരിടാനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്ഥിരമായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഏകാന്ത പരിചരണ വാര്‍ഡ് സജ്ജമാക്കും.
അടുത്തമാസം പത്തുവരെ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവ് കണക്കാക്കി ജാഗ്രത പുലര്‍ത്തും. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്ന എല്ലാവരും നേരത്തേ തയാറാക്കിയ കോണ്‍ടാക്ട് ലിസ്റ്റില്‍ പെട്ടവരാണ്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതുവരെ പരിശോധനക്കയച്ച സാംമ്പിളുകളില്‍ 83 ശതമാനവും നെഗറ്റീവായതും ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമേകുന്നുണ്ട്. വൈറസിന്റെ വ്യാപ്തി മറ്റിടങ്ങളിലേക്ക് പടരാത്തതും അനുകൂല ഘടകമാണ്.
ബംഗ്ലാദേശില്‍ സമാന സാഹചര്യമുണ്ടായപ്പോള്‍ അഞ്ചോളം പ്രധാന പ്രദേശങ്ങളില്‍ രോഗം പടര്‍ന്നുപിടിച്ചിരുന്നു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും ഏകാന്ത പരിചരണ വാര്‍ഡ് സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. വാര്‍ഡില്‍ പോര്‍ട്ടബിള്‍ ലാബ്, വെന്റിലേറ്റര്‍, എക്‌സ്‌റേ സംവിധാനങ്ങള്‍ ഒരുക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വാര്‍ഡ് ഒരുക്കുന്നതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും പ്രകടമായിട്ടുണ്ടെങ്കില്‍ നേരിട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം. ഫോണ്‍: 0495-2381000. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 14 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."