പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണം: ഹസന്‍
തിരുവനന്തപുരം: തുടര്‍ച്ചയായി ഉണ്ടാകുന്ന പൊലിസ് കസ്റ്റഡി മരണങ്ങളുടേയും കൊലപാതകങ്ങളുടേയും ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും അതിനാല്‍ അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. കോട്ടയത്ത് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ഇരിങ്ങാലക്കുടയില്‍ മകനെ തിരഞ്ഞെത്തിയ അക്രമികള്‍ വീട്ടില്‍ക്കയറി പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയതുമായ സംഭവങ്ങള്‍ കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നുവെന്നതിന് തെളിവാണ്.
കെവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഭാര്യ കേണപേക്ഷിച്ചിട്ടും പൊലിസ് മുന്‍ഗണന നല്‍കിയത് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിനാണ്. പരാതി ലഭിച്ചയുടന്‍ പൊലിസ് അന്വേഷിച്ചിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. പൊലിസിന്റെ അനാസ്ഥയാണ് കെവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടവരുത്തിയത്. സ്വയംസുരക്ഷ ഒരുക്കാന്‍ മുഖ്യമന്ത്രി കാട്ടുന്ന വ്യഗ്രത ജനങ്ങളുടെ കാര്യത്തിലും കാണിക്കണമെന്നും ഹസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."