തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന് എതിര്‍പ്പ്
ന്യൂഡല്‍ഹി: രാജിവച്ച എ.കെ ശശീന്ദ്രനു പകരക്കാരനായി എന്‍.സി.പിയിലെ അവശേഷിക്കുന്ന എം.എല്‍.എയും വ്യവസായിയുമായ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന് താല്‍പ്പര്യമില്ല. ശശീന്ദ്രന്‍ രാജിവച്ചതിന് പിന്നാലെ തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ സി.പി.എമ്മിനു മേല്‍ ഒരു വിഭാഗം സമ്മര്‍ദം ശക്തമാക്കി വരുന്നതിനിടെയാണ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കിയത്.
തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് കടുത്ത വിയോജിപ്പാണ് സി.പി.എം കേന്ദ്ര നേതാക്കള്‍ പ്രകടിപ്പിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ തോമസ് ചാണ്ടിയെ പോലൊരാളെ ഉള്‍പ്പെടുത്തുന്നത് ശരിയാവില്ലെന്നാണ് നേതാക്കളുടെ നിലപാട്.
ഇക്കാര്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ കേന്ദ്ര- സംസ്ഥാന നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തയാറാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കുമ്പോള്‍ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് ചേര്‍ന്ന നേതാവല്ല തോമസ് ചാണ്ടിയെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ശശീന്ദ്രന്റെ ഒഴിവിലേക്ക് എന്‍.സി.പിയില്‍നിന്ന് ആരേയും പരിഗണിക്കേണ്ടതില്ലെന്നും പകരം സി.പി.എമ്മില്‍ നിന്നുള്ള ഒരാളെ മന്ത്രിയാക്കാമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.
അതേസമയം, സംസ്ഥാന സര്‍ക്കാരിലെ ഘടകകക്ഷി മന്ത്രിയെ നിശ്ചയിക്കുന്നതില്‍ ഇടപെടേണ്ട കാര്യമില്ലെങ്കിലും തര്‍ക്കത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമോയെന്ന ആശങ്ക സി.പി.എം കേന്ദ്ര നേതൃത്വത്തിനുണ്ട്. വ്യവസായിയായ തോമസ് ചാണ്ടി മന്ത്രിസഭയിലെത്തിയാല്‍ നിലവിലെ വിവാദങ്ങള്‍ കൂടുതല്‍ രൂക്ഷമാവുമോയെന്ന ആശങ്കയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് തീരുമാനിക്കാവുന്ന കാര്യമേയുള്ളൂവെങ്കിലും തര്‍ക്കം രൂക്ഷമായി തങ്ങളുടെ കോര്‍ട്ടിലേക്ക് പന്ത് എത്തിയാല്‍ തോമസ് ചാണ്ടിയ്ക്ക് എതിരായ നിലപാടാകും സ്വീകരിക്കുകയെന്നും അതുവരെ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള നിലപാടാണ് കേന്ദ്ര നേതാക്കളും പങ്കുവയ്ക്കുന്നത്. പിണറായി സര്‍ക്കാരിന്റെ രൂപീകരണഘട്ടത്തില്‍ തന്നെ തോമസ് ചാണ്ടി മന്ത്രിയാകുന്നതിലുള്ള വിയോജിപ്പ് കേന്ദ്ര നേതൃത്വം അറിയിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ ഒഴിവാക്കാന്‍ ഗോവയിലെ എന്‍.സി.പി- ബി.ജെ.പി ബന്ധവും സി.പി.എം ആയുധമാക്കും. ഗോവയിലെ മനോഹര്‍ പരീക്കര്‍ മന്ത്രിസഭയെ ഏക എന്‍.സി.പി അംഗം പിന്തുണയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലും എന്‍.സി.പിയ്ക്ക് പ്രാതിനിധ്യം നല്‍കുന്നത് ആശയപരമായി യോജിക്കാനാവില്ലെന്ന നിലപാടാവും കേന്ദ്ര നേതാക്കള്‍ സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."