HOME
DETAILS
MAL
കോട്ടയത്ത് യു.ഡി.എഫ് ഹര്‍ത്താല്‍ ആരംഭിച്ചു
backup
May 28 2018 | 23:05 PM
കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു കോട്ടയത്ത് യുഡിഎഫും ബിജെപിയും നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
യു.ഡി.എഫിനുവേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പിക്കുവേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശുമാണ് ആഹ്വാനം ചെയ്തത്. കേരള ദലിത് ഫെഡറേഷനും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ മുഴുവന്‍ കുറ്റവാളികളെയും പിടികൂടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന് അറിയിച്ചു.
യു.ഡി.എഫ് ഹര്‍ത്താലിന് കേരളാ കോണ്‍ഗ്രസ് മാണിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."