ബയോമെട്രിക് കാര്‍ഡുകള്‍ നല്‍കുന്ന ആവാസ് പദ്ധതിയ്ക്ക് തുടക്കം
കോവളം: കോവളം ജനമൈത്രി പൊലിസും കേരളാ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി കോവളം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ചിലടക്കം കച്ചവടം നടത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ബയോമെട്രിക് കാര്‍ഡുകള്‍ നല്‍കുന്ന ആവാസ് പദ്ധതിയ്ക്ക് തുടക്കം.
ഇതര സംസ്ഥാനത്തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയും വിവരശേഖരണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം കോവളം പൊലിസ് സ്റ്റേഷനില്‍ 250 ഓളം തൊഴിലാളികളാണ് നേരിട്ടെത്തി വിവരങ്ങള്‍ നല്‍കി ബയോമെട്രിക് കാര്‍ഡുകള്‍ കൈപ്പറ്റിയത്. ആവാസ് പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ നടത്തി അംഗങ്ങളായി കാര്‍ഡ് ലഭിക്കുന്ന തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏജന്‍സിയെ കണ്ടെത്തുന്നത് വരെയുള്ള കാലയളവില്‍ ഏതെങ്കിലും തരത്തില്‍ അപകടം സംഭവിക്കുകയോ അസുഖം മൂലം ചികിത്സതേടേണ്ടിവരികയോ ചെയ്യുന്നപക്ഷം, ചികില്‍സാരേഖകള്‍ പരിശോധിച്ച് പദ്ധതി പ്രകാരമുള്ള സഹായങ്ങള്‍ നല്‍കുമെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി വിവിധ മേഖലകളില്‍ ജോലി നോക്കുന്ന 18 നും 60 നുമിടയില്‍ പ്രായമുള്ളവരാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."