അഗ്നിശമനസേനയില്‍ വനിതാപ്രാതിനിധ്യം വേണമെന്നു യുവജനകമ്മിഷന്
തിരുവനന്തപുരം: അഗ്നിശമനസേനയില്‍ വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നു സംസ്ഥാന യുവജനകമ്മിഷന്. എക്സൈസ്, പൊലിസ് തുടങ്ങിയ യൂനിഫോംഡ് സര്‍വിസുകളില്‍ വനികള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം നല്‍കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
നിലവില്‍ അഗ്നിശമന വിഭാഗത്തിലേയ്ക്കു പുരുഷന്മാര്ക്കു മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. ഈ സമ്പ്രദായം മാറണമെന്നു ചൂണ്ടിക്കാട്ടി കമ്മിഷന് 2015ല്‍ മുന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്നു യു.ഡി.എഫ് സര്‍ക്കാര്‍ ചില നടപടികള്‍ തുടങ്ങിവയ്ക്കുകയും ചെയ്തു. ഈ നടപടിക്രമങ്ങള്‍ പുതിയ സര്‍ക്കാര്‍ ഏറ്റെടുത്തു വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നു കമ്മിഷന് അംഗം സ്വപ്ന ജോര്‍ജ് ആവശ്യപ്പെട്ടു.
വനിതകള്‍ക്ക് അവസരം നല്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെ കമ്മിഷന് അംഗങ്ങള്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഗുണകരമായ നടപടികള്‍ കൈക്കൊള്ളാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തായി അവര്‍ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ സര്‍ക്കാര്‍തലത്തില്‍തന്നെ ഇതുസംബന്ധിച്ച നിയമങ്ങളില്‍ മാറ്റംവരുത്താന്‍ സാധിക്കും. രാഷ്ട്രീയ സമത്വം ഉള്‍പ്പെടെ എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് അവസരം നല്കുന്നുണ്ടെങ്കില് അതിനൊപ്പം സാമ്പത്തിക ശാക്തീകരണംകൂടി ആവശ്യമാണ്. ഇതിനു ജോലിയാണ് വേണ്ടത്. കമ്മിഷന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."