പച്ചക്കറികളിലെ വിഷാംശം സര്‍ക്കാര്‍ പട്ടിക പ്രസിദ്ധീകരിച്ചു
എടച്ചേരി: കേരളത്തിലേക്ക് ഇറക്കുമതിചെയ്യുന്നതും ഇവിടെ ഉല്പാദിപ്പിക്കുന്നതുമായ പച്ചക്കറികളില്‍ കീടനാശിനികളുടെ ഉപയോഗം മൂലം വന്‍ തോതില്‍ വിഷാംശം കലരുന്നുവെന്ന തിരിച്ചറിവില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷാംശമുളള 26 പച്ചക്കറികളുടെ പട്ടിക പുറത്തുവിട്ടു. നാലുവര്‍ഷം നീണ്ടണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാന കൃഷി വകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണെന്നാണ് പഠനത്തില്‍ കണ്ടെണ്ടത്തിയത്. ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്. വിഷാംശമില്ലാത്ത 26 ഇനം പച്ചക്കറി ഇനങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്.
വെളളായണി കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ: തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ നാലു വര്‍ഷം 4,800 ഓളം പച്ചക്കറി സാംപിളുകളുടെ പരിശോധനാ ഫലം അനുസരിച്ച് ഓരോ ഇനത്തിലും കീടനാശിനി സാന്നിധ്യം കണ്ടെ@ത്തിയ സാംപിളുകളുടെ ശതമാനം ആസ്പദമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പരിശോധനാഫലം അറിഞ്ഞതിനു ശേഷം 26 ഇനം പച്ചക്കറികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. നാലു വര്‍ഷം എടുത്ത് എണ്‍പതോളം ഉത്പന്നങ്ങള്‍ പരിശോധിച്ചാണ് അധികൃതര്‍ നിഗമനത്തിലെത്തിയത്. കീടനാശിനിയുടെ 100 കോടിയില്‍ ഒരു അംശംവരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമറ്റോഗ്രാഫ്, മാസ് സ്പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന.
ഇതില്‍ പല പച്ചക്കറികള്‍ക്കും കീടശല്യമില്ലാത്തതു കൊണ്ടണ്ടാണ് കീടനാശിനി പ്രയോഗം നടത്താതിരുന്നതെന്നാണ് നിഗമനം. വിഷാംശം തീണ്ടണ്ടാത്ത പച്ചക്കറി ഇനങ്ങള്‍ ഇവയാണ്. കുമ്പളം, മത്തന്‍, പച്ചമാങ്ങ, പീച്ചങ്ങ, ബ്രോക്കോളി, കാച്ചില്, ചൗചൗ, ചേന, ഗ്രീന്‍ പീസ്, ഉരുളക്കിഴങ്ങ്, സവാള,ബുഷ് ബീന്‍സ്, മധുരക്കിഴങ്ങ്, കൂമ്പ്, മരച്ചീനി, ശീമചക്ക, കൂര്ക്ക്, ലറ്റിയൂസ്, ചതുരപ്പയര്‍, നേന്ത്രന്, സുക്കിനി, ടര്‍ണിപ്പ് ഉളളി പൂവ്, ചൈനീസ് കാബേജ് തുടങ്ങിയവ എന്നും കഴിക്കുന്ന പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ അളവ് അറിയാം.ശരീരവും മനസ്സും തണുക്കാന്‍ നല്ലതാണ് പുതിന ഉപയോഗിച്ചുളള പാനീയം. വിഷാംശം ഏറ്റവും അധികം പുതിന (62%)യില്‍ ആണെന്നാണ് കണ്ടെണ്ടത്തല്‍.
മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഒന്നാമനായ പയറില്‍ 45% മാണ് വിഷാംശം. മറ്റുളളവയിലെ വിഷാംശം ഇങ്ങനെയാണ്. മഞ്ഞ കാപ്സിക്കം (42%)മല്ലിയില (26%),ചുവന്ന കാപ്സിക്കം (25%),ബജി മുളക് (20%) ബീറ്റ് റൂട്ട് (18%), കാബേജ് വയലറ്റ് (18%), കറിവേപ്പില(17%), പച്ചമുളക് (16%), കോളിഫ്ളവര്‍(16%), കാരറ്റ് (15%)
10 ശതമാനത്തില്‍ കുറവ് വിഷാംശമുള്ള പച്ചക്കറികള്‍: മുരിങ്ങയ്ക്ക (ഒന്‍പത് %) പടവലം (എട്ട് %), വഴുതന (എട്ട് %), ബീന്‍സ് (ഏഴ് %), സാലഡ് വെള്ളരി (ഏഴ് %), വെള്ളരി (ആറ് %),ഇഞ്ചി (ആറ് %), വെണ്ടണ്ടയ്ക്ക (അഞ്ച് %), കത്തിരി (അഞ്ച് %), കോവക്ക (നാല് %), തക്കാളി (നാല് %), കാബേജ് വെള്ള (നാല് %) എന്നിങ്ങനെയാണ്. ഡോ. തോമസ് ബിജു മാത്യുവിനോടോപ്പം പല്ലവി നായര്‍, ഡോ. തനിയ സാറ വര്‍ഗീസ്, ബിനോയി എ. കോശി, എല്‍. പ്രിയ, എസ്. സൂര്യമോള്‍, പി.എസ് അരുണി, കെ.എല്‍ ശബരിനാശ് , വി.എസ് ശാല് മോന് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."