പോലീസ് ഇടത് സര്‍ക്കാരിന് ശാപമാകുന്നു: യുവജനപക്ഷം
കോട്ടയം: പ്രണയ വിവാഹം കഴിച്ച യുവാവിനെ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ദാരുണമായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള യുവജനപക്ഷം സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ബന്ധുക്കളും ഭാര്യയും യഥാസമയം കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി ഗൗരവകരമായി അന്വേഷിക്കാതിരുന്ന പോലീസിന്റെ അനാസ്ഥയാണ് യുവാവിന്റെ കൊലപാതകത്തിന് കാരണമായത്.
സാക്ഷര കേരളത്തിന് അപമാനമാണ് ഇത്തരം ദുരഭിമാനകൊലകളെന്നും യുവജനപക്ഷം സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസ്സന്‍ അധ്യക്ഷനായി.യോഗത്തില്‍ അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, വിഷ്ണു അമ്പാടി, എല്‍ദോസ് ഓലിക്കല്‍, എബി വി. ജോണ്‍, പ്രവീണ്‍ രാമചന്ദ്രന്‍, അനില്‍ കുമാര്‍ മഞ്ഞപ്ലാക്കല്‍, പ്രവീണ്‍ ഉള്ളാട്ട്, ബൈജു മണ്ഡപം, സച്ചിന്‍ ജെയിംസ്, മാത്യു ജോര്‍ജ്ജ്, ലെല്‍സ് വയലിക്കുന്നേല്‍, അനു ശങ്കര്‍, ജാഫര്‍ മാറാക്കര, അക്ഷയ നായര്‍, അഡ്വ. താഹിര്‍ പൊന്തനാല്‍ റെനീഷ് ചൂണ്ടച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."