ഡെങ്കിപ്പനി പ്രതിരോധം: തീവ്രയജ്ഞം നാളെമുതല്‍
കോട്ടയം : ഡെങ്കിപ്പനി പ്രതിരോധത്തിന് കൊതുക് ഉറവിട നിര്‍മ്മാര്‍ജ്ജന യജ്ഞം നാളെ (ജൂലൈ രണ്ട്) ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, യുവജന സംഘടനകളുമായി സഹകരിച്ചാകും കൊതുക് നിര്‍മ്മാര്‍ജ്ജനം നടത്തുക.
ജൂലൈ രണ്ട്, ഒന്‍പത്, 16 തീയതികളില്‍ ജില്ലയിലുടെനീളം എല്ലാ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് യജ്ഞം നടത്തുക. വീടുകള്ക്കുളളിലും സണ്‍ഷെയ്ഡിലും പരിസരത്തും വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
പനിബാധിതരെ ചികിത്സിക്കുന്നതിന് ആവശ്യമായ എല്ലാ സന്നാഹങ്ങളും ആരോഗ്യവകുപ്പ് ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്. ആശുപത്രികളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍, പ്രത്യേക വാര്‍ഡുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ആവശ്യമരുന്നുകള്‍ എല്ലാം ആശുപത്രികളില്‍ ലഭ്യമാണ്. ഡെങ്കിപ്പനി കണ്ടെത്തുന്നതിനുളള ടെസ്റ്റിംഗ് സൗകര്യം സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, പ്രധാന ആശുപത്രികളിലുളള ലബോറട്ടറികളില്‍ സൗജന്യമായി നടത്തും.
പ്രധാന ആശുപത്രികളില്‍ വൈകുന്നേരം വരെ പ്രത്യേകം പനി ക്ലിനിക്കുകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡിഎംഒ അറിയിച്ചു. പ്രാഥമിക സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി സമയം ദീര്‍ഘിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."