ദുരിതമായി വെള്ളക്കെട്ട്: തിരിഞ്ഞ് നോക്കാതെ അധികൃതര്‍
തൊടുപുഴ: കാരിക്കോട് കുന്നം റോഡില്‍ രണ്ടുപാലത്തിന് സമീപത്തെ വെള്ളക്കെട്ട് വാഹന യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
ഇരുചക്രചെറുവാഹനങ്ങള് വെള്ളം കയറി എഞ്ചിന് നിന്ന് പോകുന്നത് പതിവ്. കാല്‍നടയാത്രക്കാര്‍ വെള്ളത്തിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടില്‍.കഴിഞ്ഞ വര്‍ഷം ഇതിന് സമീപത്തെ ഓട പുതുക്കി നിര്‍മ്മിച്ചതോടെ ഒരു ഭാഗത്ത് ഉയരം കൂടിയതാണ് വെള്ളക്കെട്ടിന് കാരണമായത്.
പുല്ലുവളര്‍ന്ന് ചെളികൂടി കിടക്കുന്നതിനാല്‍ സമീപത്തെ കൃഷിയിടത്തിലേയ്ക്ക് വെള്ളം ഒഴുകുന്നില്ല. ഇതിന് സമീപത്ത് കൂടി തന്നെ തോട് കടന്ന് പോകുന്നുണ്ടെങ്കിലും വെള്ളം ഇങ്ങോട്ട് തിരിച്ച് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നാട്ടുകാര്‍ പരാതി പറയുമ്പോഴും വെള്ളം ഒഴുകാന്‍ വേണ്ട സൗകര്യം ഒരുക്കാന്‍ ഇവരും മടിക്കുകയാണ്.
മഴ പെയ്യുമ്പോള്‍ ഒന്നര അടി വരെ ഇവിടെ വെള്ളം ഉയരും. ഇതറിയാതെ എത്തുന്ന വാഹനങ്ങളാണ് വെള്ള കയറി നിന്ന് പോകുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴില്‍പ്പെട്ട റോഡിന് വീതിയും കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."