HOME
DETAILS

എട്ട് വില്ലേജുകളില്‍ സ്വന്തം ഭവന നിര്‍മാണത്തിനുള്ള തടസം നീക്കി

  
backup
May 29 2018 | 05:05 AM

%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%87%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5

 

തൊടുപുഴ: ഇടുക്കി ജില്ലയിലെ എട്ട് വില്ലേജുകളില്‍ സ്വന്തം ഭവനിര്‍മാണത്തിന് അനുമതിക്കായുള്ള തടസം നീക്കി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. മൂന്നാര്‍ മേഖലയിലെ ചിന്നക്കനാല്‍, കണ്ണന്‍ ദേവന്‍ ഹിത്സ്, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസണ്‍വാലി വില്ലേജുകളില്‍ സ്വന്തം ഗൃഹനിര്‍മാണ പ്രവൃത്തികള്‍ക്ക് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ അതാത് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ടിഫിക്കറ്റ് അനുവദിക്കാമെന്ന ഉത്തരവാണ് പുറത്തിറങ്ങിയത്. ഇതോടെ ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നത്തിനു കൂടി പരിഹാരമായി.
ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയ മന്ത്രി എം എം മണി നടത്തിയ ശ്രദ്ധേയമായ ഇടപെടലിലാണ് ഉത്തരവിറങ്ങിയത്. റവന്യൂ വകുപ്പിന്റെ നോ ഒബ്ജക്ഷന്‍ സര്‍ടിഫിക്കറ്റും പഞ്ചായത്തിന്റെ അനുമതിയുമില്ലാതെ മൂന്നാര്‍ മേഖലയില്‍ ഒരു നിര്‍മാണപ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് റവന്യൂ, തദ്ദേശസ്വയംഭരണ, പൊലിസ്, വനം വകുപ്പു മേധാവികള്‍ ഉറപ്പുവരുത്തണമെന്ന് നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോടതിവിധി പാലിക്കുന്നതിന്, ബന്ധപ്പെട്ട വില്ലേജുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പ് എന്‍ഒസി നിര്‍ബന്ധമാക്കി. സര്‍ടിഫിക്കറ്റ് അനുവദിക്കുന്നതിന് മാനദണ്ഡങ്ങളും നിശ്ചയിച്ച് ഇടുക്കി ജില്ലാ കലക്ടര്‍ സര്‍ക്കുലറും പുറപ്പെടുവിച്ചു.
ദേവികുളം സബ് കലക്ടറെയാണ് എന്‍ഒസി അനുവദിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, സര്‍ടിഫിക്കറ്റ് ലഭിക്കാനുള്ള കാലതാമസവും ദൂരെ വില്ലേജുകളിലെ താമസക്കാര്‍ക്ക് ദേവികുളത്ത് എത്തി സര്‍ടിഫിക്കറ്റ് വാങ്ങുന്നതിലുള്ള പ്രയാസവും പരാതിക്ക് ഇടയാക്കി. ഈ സാഹചര്യത്തില്‍ പ്രദേശത്ത് ജനങ്ങള്‍ സമരവും നടത്തിയിരുന്നു. തുടര്‍ന്ന്, റവന്യൂ- വനം മന്ത്രിമാരുടെ സംയുക്താഭിമുഖ്യത്തില്‍ യോഗവും ചേര്‍ന്നു. ഹൈക്കോടതിവിധി ലംഘിക്കപ്പെടാതെ നിയമപരവും ഭരണപരവുമായ പരിഹാരമാണ് ഒടുവില്‍ കണ്ടെത്തിയത്. ഈ പഞ്ചായത്തുകളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള തടസവും മന്ത്രി എം എം മണി മുന്‍കൈയെടുത്ത് കഴിഞ്ഞയാഴ്ച പരിഹരിച്ചിരുന്നു. സ്വന്തം ഭൂമിയില്‍ കര്‍ഷകര്‍ നട്ടുപിടിപ്പിച്ച മരങ്ങള്‍ വെട്ടുന്നതിനുള്ള അനുമതിയാണ് ഇനി കര്‍ഷകര്‍ക്കു വേണ്ടത്. ഇക്കാര്യത്തില്‍ തിരുമാനമായെങ്കിലും വനംവകുപ്പില്‍ നിന്നും ഇത് ഉത്തരവായി ഇറങ്ങേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago