വീട്ടുജോലിക്കാരിയെ പട്ടിണിക്കിട്ട ദമ്പതികള്‍ക്ക് തടവ്
സിംഗപ്പൂര്‍: വീട്ടുജോലിക്കാരിയെ പട്ടിണിക്കിട്ട സിംഗപ്പൂര്‍ ദമ്പതികള്‍ക്ക് തടവ് ശിക്ഷ. ലിം ചൂന്‍ ഹോങ് - ചോങ സുയു ഫൂന്‍ എന്ന ദമ്പതികള്‍ക്കാണ് ശിക്ഷ നല്‍കിയത്. ലിം ചൂനിന് മൂന്ന് ആഴ്ച്ചയും ഭാര്യ ചോങിന് മൂന്ന് മാസവുമാണ് ശിക്ഷ. കൂടാതെ 10,000 ഡോളര്‍ നഷ്ടപരിഹാരത്തിനും കോടതി വിധിച്ചു.
ഫിലിപ്പൈന്‍സ് സ്വദേശിനിയായ തെല്‍മാന്‍ ഒയാസ എന്ന വനിതയെയാണ് ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടത്. ഇതിന്റെ ഫലമായി ഇവരുടെ 20 കിലോഗ്രം ഭാരം കുറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് 15 മാസമായി ജോലിചെയ്യുന്ന തനിക്ക് ഭക്ഷണം നല്‍കുന്നില്ലെന്ന് കോടതിയില്‍ നല്കിയ പരാതിയിലാണ് ദമ്പതികള്‍ക്ക് തടവ് ശിക്ഷ വിധിച്ചത്. തനിക്ക് ആവശ്യത്തിന് ഭക്ഷണം തരാറില്ലെന്നും സ്റ്റോര്‍ റൂമിലാണ് താമസിക്കാന്‍ ഇടം നല്‍കിയതെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് 2014 ഏപ്രിലില്‍ മറ്റു വിദേശ തൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ഭര്‍ത്തവ് ഗാവിദാന് വിശപ്പില്ലായ്മ ബാധിച്ച ഇവരെ ചികില്‍സയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സഹായത്തിനായി ആരെയും ബന്ധപ്പെടാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല, ഇവരുടെ പാസ്പോര്‍ട്ട് പിടിച്ച് വച്ചിരുന്നതായും ഗാവിദാന് വ്യക്തമാക്കി. അതേസമയം വീട്ടുജോലിക്കാര്ക്കെതിരേ ഉണ്ടാകുന്ന ആക്രമങ്ങള്‍ വര്‍ധിക്കുന്നതായും കോടതി വ്യക്തമാക്കി.
രാജ്യത്ത് വിദേശ തൊഴിലാളികളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളുണ്ടെങ്കിലും ഇവയൊന്നും പ്രാവര്ത്തികമാവുന്നില്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."