അരങ്ങിനെ അറിഞ്ഞ് അഭിനയക്കളരി
തൃക്കരിപ്പൂര്‍: പഠന പ്രവര്‍ത്തനങ്ങള്‍ ഹൃദ്യവും ലളിതവുമാക്കാന്‍ വിദ്യാര്‍ഥികള്‍ക്കായി ചെറുവത്തൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ മെത്താണി ഗവ. എല്‍.പി സ്‌കൂളില്‍ നാടക പരിശീലന ക്യാംപ് സംഘടിപ്പിച്ചു. ദ്വിപാത്ര നാടകത്തിലൂടെയും നിരവധി അമേച്വര്‍ നാടകങ്ങളിലൂടെയും ശ്രദ്ധേയയായ വത്സലാ നാരായണന്‍ നാടക ക്യാംപ് ഉദ്ഘാടനം ചെയ്തു. വി.വി സുരേശന്‍ അധ്യക്ഷനായി. വി.കെ ബാലകൃഷ്ണന്‍, പി ഈശ്വരന്‍ നമ്പൂതിരി സംസാരിച്ചു. അധ്യാപകനും നാടക പ്രവര്‍ത്തകനുമായ രാഹുല്‍ ഉദിനൂരാണ് ക്യാംപ് നയിച്ചത്. മൈത്താണി ജി.എല്‍.പി സ്‌കൂളിലെയും തടിയന്‍ കൊവ്വല്‍ എ.എല്‍.പി സ്‌കൂളിലെയും നാല്‍പതോളം വിദ്യാര്‍ഥികളും നാടക ക്യാംപില്‍ പങ്കെടുത്തു.
കുരുന്നുകളെ അഭിനയത്തികവിലേറ്റാന്‍ ഉതകുന്ന വിവിധ രീതികളാണ് പരിശീലന കളരിയിലൂടെ നടത്തിയത്. വീട്ടിലും പൊതു ഇടങ്ങളിലും നിത്യവും കാണുന്ന കാഴ്ചകളും രംഗവേദിക്ക് ഉണര്‍വ് പകരുമെന്ന് തെളിയിച്ചാണ് വ്യത്യസ്ത നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച് കുരുന്നുകള്‍ സജീവമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."