നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു: 12 പേര്‍ക്ക് പരുക്ക്
ചങ്ങനാശേരി: കയറ്റത്തിലേക്ക് നീങ്ങുന്നതിനിടെ നിയന്ത്രണം വിട്ടു മറിഞ്ഞ സ്വകാര്യബസ് യാത്രക്കാരായ 12 പേര്‍ക്ക് പരിക്കേറ്റു.
ബസ് ഡ്രൈവര്‍ സച്ചിന്‍ (23) കണ്ടക്ടര്‍ സുരേഷ് തമ്പി (45) യാത്രക്കാരായ കുറിച്ചി സ്വദേശി മിനിമോള്‍ (43) ബസിലെ കിളി ആര്‍പ്പൂക്കര സ്വദേശി ജയ്‌മോന്‍ (45) ആര്‍പ്പൂക്കര വില്ലൂന്നി സെന്റ് ഫിലോമിനാസ് ഗേള്‍സ് സ്‌കൂളിലെ അധ്യാപിക എമിലി ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ എയ്ഞ്ചല്‍ (13) സാനി (11) കുറിച്ചി സ്വദേശി മിന്നു (18) ഇത്തിത്താനം കേളന്‍കവല സ്വദേശി സനു (20) പി കെ ഓമന (56), കുമാരനല്ലൂര്‍ സ്വദേശി കെ.വി. മറിയാമ്മ (57) കുറിച്ചി മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി കുഞ്ഞുമോന്‍ (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ ഓമനയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ചങ്ങനാശേരിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പോകുമ്പോളാണ് അപകടം ഉണ്ടായത്. കണ്ണന്ത്രപ്പടി കഴിഞ്ഞ് ചെറിയ കയറ്റത്തില്‍ വച്ച് നിയന്ത്രണം വിട്ട് ഇടതുസൈഡിലൂടെ എത്തിയ ബസ് വലത്തേക്ക് തെന്നി മാറി അരയടി ഉയരത്തിലുള്ള കയ്യാലപുറത്തേക്ക് ഇടിച്ചു കയറിയതിനുശേഷം ഡോറിന്റെ സൈഡിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് 20ഓളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. ബസ് വേഗതയില്‍ ആയിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകട കാരണം ബസിനെന്തെങ്കിലും സംഭവിച്ചതാണോ എന്ന് വിശദ പരിശോധനയ്ക്ക് ശേഷമേ പറയാന്‍ കഴിയൂ എന്ന് സംഭവസ്ഥലത്തെത്തി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചങ്ങനാശേരി, തൃക്കൊടിത്താനം എന്നിവിടങ്ങളില്‍ നിന്നു പോലീസും ചങ്ങനാശേരിയില്‍ നിന്നു ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
അപകട വിവരം അറിഞ്ഞ് നൂറുകണക്കിന് നാട്ടുകാരും അപകടസ്ഥലത്ത് എത്തി. ബസ് അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ബസിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസ്സുകള്‍ തകര്‍ത്ത് ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരേയും ജീവനക്കാരെയും പുറത്തെടുത്ത് തൊട്ടടുത്ത ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."