കൊടുവള്ളി ജ്വല്ലറി മോഷണം: മുഖ്യപ്രതി പിടിയില്‍
കൊടുവള്ളി: കൊടുവള്ളിയി സില്‍സില ജ്വല്ലറിയിലെ ചുമര്‍ തകര്‍ത്ത് അകത്തുകയറി മൂന്നു കിലോ സ്വര്‍ണവും 2.50 ലക്ഷവുമടക്കം 90 ലക്ഷം രൂപയുടെ മോഷണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശമായ ബംഗാളിലെ മാള്‍ഡയില്‍ നിന്നാണ് മുഹമ്മദ് അക്രൂസ് അമാന്‍ (29) എന്നയാളെ കൊടുവള്ളി സി.ഐ ചന്ദ്രമോഹന്‍, എസ്.ഐ പ്രജീഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
കൊടുവള്ളി പൊലിസ് ശേഖരിച്ച ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതി വലയിലായത്. മാള്‍ഡയിലെ നൂറുകണക്കിനു നാട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ മോഷ്ടാവിന്റെ വീട് പൊലിസ് വളയുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണു പിടികൂടിയതെന്ന് പൊലിസ് പറഞ്ഞു. മുംബൈയിലെ ജ്വല്ലറിയില്‍ നിന്ന് 40 കിലോ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ജയില്‍ മോചിതനായ ആളാണ് പിടിയിലായതെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ ഏഴോളം പ്രതികളുണ്ടെന്നും ബാക്കി പ്രതികള്‍ ഉടന്‍ പിടിയലാകുമെന്നും പൊലിസ് പറഞ്ഞു.
സിവില്‍ പൊലിസ് ഓഫിസര്‍മാരായ അന്‍വര്‍, റഷീദ്, ജയപ്രകാശ്, ഹോം ഗാര്‍ഡ് ഷാജി, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡിലുള്ള ഹരിദാസന്‍, ഷിബില്‍, ജോസഫ്, രാജീവ് ബാബു എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു. ഈ മാസം 17ന് അര്‍ധരാത്രിയോടെയാണ് ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന വെളുത്തേടത്ത് ഫിറോസിന്റെ ഉടമസ്ഥതയിലുള്ള സില്‍സില ജ്വല്ലറിയുടെ പിന്‍ഭാഗത്ത് ചുമര്‍ തുരന്ന് അകത്തുകയറി ലോക്കര്‍ തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."