HOME
DETAILS
MAL
എ.കെ ശശീന്ദ്രന്റെ രാജി; എന്‍.സി.പി നേതൃയോഗം ഇന്ന്
backup
March 28 2017 | 05:03 AM
തിരുവനന്തപുരം: എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ചുചര്ച്ച ചെയ്യാന്‍ എന്‍.സി.പി സംസ്ഥാന നേതൃയോഗം ഇന്ന് ചേരും.
തിരുവനന്തപുരത്തു വച്ചാണ് യോഗം. ശശീന്ദ്രനെതിരായി വന്ന വാര്‍ത്തയ്ക്കു പിന്നിലെ ഗൂഢാലോചനാ സാധ്യതകളെക്കുറിച്ചും പുതിയ മന്ത്രിയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
രാജിതീരുമാനം പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും പ്രതിച്ഛായയ്ക്കു കോട്ടം വരാതിരിക്കാന്‍ ഉപകരിച്ചിട്ടുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
തനിക്കെതിരായ വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ശശീന്ദ്രന് മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം യോഗം ചര്‍ച്ച ചെയ്യും. പുതിയ മന്ത്രിയായി നിര്‍ദേശിക്കാന്‍ തോമസ് ചാണ്ടി മാത്രമാണ് പാര്‍ട്ടിക്ക് മറ്റൊരു എം.എല്‍.എ ആയി ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."