HOME
DETAILS

നളന്ദ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കുന്നു

  
backup
July 01 2016 | 05:07 AM

%e0%b4%a8%e0%b4%b3%e0%b4%a8%e0%b5%8d%e0%b4%a6-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8



തിരുവനന്തപുരം: നളന്ദ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലെ അനധികൃത താമസക്കാര്‍ മൂന്നുദിവസത്തിനകം ഒഴിഞ്ഞ് ബാധ്യതകള്‍ തീര്‍ക്കണമെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ ഹോസ്റ്റലിലെ അന്തേവാസികളെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കുകയും ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. റിട്ടയര്‍ ചെയ്തിട്ടും താമസിക്കുന്നവര്‍, വീട്‌വെച്ച് മാറിയിട്ടും അത് ഓഫിസില്‍ അറിയിക്കാതെ മറ്റ് ജീവനക്കാര്‍ക്ക് വാടകയ്ക്ക് നല്‍കിയവര്‍, അനധികൃതമായി ഒന്നിലധികം ഗസ്റ്റുകളെ താമസിപ്പിക്കുന്നവര്‍, ഡെപ്യൂട്ടേഷനില്‍ പോയവര്‍, സ്ഥലം മാറി പോയവര്‍ എന്നീ വിഭാഗത്തിലുള്ളവര്‍, റൂം ഒഴിയാതെ പൂട്ടിയിട്ടിരിക്കുന്നവരൊക്കെ നളന്ദയില്‍ ഉള്ളതായി കണ്ടെത്തി. ഒരാള്‍ക്ക് മാത്രം താമസിക്കാനുള്ള മുറിയില്‍ കുടുംബമായി താമസിക്കുന്നവരുമുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാചകം നടത്തി പരിസര മലിനീകരണവും പകര്‍ച്ചവ്യാധിക്കു കാരണമാകുന്നവിധവും താമസിക്കുന്നതായും അനധികൃതമായി വൈദ്യുതോപകരണങ്ങള്‍ (ഹീറ്ററുകള്‍, ഫ്രിഡ്ജ്, റ്റി.വി., ഇന്‍ഡക്ഷന്‍ കുക്കര്‍, തേപ്പ്‌പെട്ടി എന്നിവ) ഉപയോഗിക്കുന്നതായും കണ്ടെത്തി.
ദീര്‍ഘകാലമായി പൂട്ടിയിരിക്കുന്ന എല്ലാ മുറികളും റവന്യൂ, പോലീസ്, പൊതുമരാമത്ത് വിഭാഗം എന്നിവരുടെ സഹകരണത്തോടെ ഒഴിപ്പിക്കാന്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ദിവസത്തിനകം അനധികൃത താമസക്കാര്‍ ബാധ്യതകള്‍ തീര്‍ത്ത് താക്കോല്‍ തിരിച്ചേല്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  22 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  28 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago