5000 അക്രമികളൊന്നാകെ പിസ്റ്റളുകളും ആയുധങ്ങളുമായി കയറിനിരങ്ങി; ഗുജറാത്തിലെ ആ ഗ്രാമം അപ്പാടെ കത്തിയെരിഞ്ഞു
അഹമ്മദാബാദ്: വടക്കന്‍ ഗുജറാത്തിലെ വാഡവല്ലിയെന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശം ഇന്ന് കരിഞ്ഞുണങ്ങിയ നിലയിലാണ്. വേനലിന്റെ ശക്തി കൊണ്ടൊന്നുമല്ല, അയ്യായിരത്തോളം അക്രമികള്‍ പിസ്റ്റളുകളും ആയുധങ്ങളുമായി കയറി നിരങ്ങിയതാണ്. ഇവരെല്ലാം കൂടി ഈ ഗ്രാമത്തില്‍ നിന്നു പിന്‍വലിയുമ്പോഴേക്കും എല്ലാം കത്തിയമര്‍ന്നിരുന്നു. കണ്ണില്‍ കണ്ട വാഹനങ്ങളും വീടുകളും കെട്ടിടങ്ങളുമെല്ലാം ആയുധമേന്തിയ അക്രമിക്കൂട്ടം അഗ്നിക്കിരയാക്കി. പിന്നെ ഇബ്‌റാഹിം ബെലിം എന്ന അമ്പതുകാരന്റെ ജീവനും അവരെടുത്തു.
കത്തിയെരിഞ്ഞ വീടുകളുടെയും വാഹനങ്ങളുടെ കൃത്യമായ കണക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഏതാണ്ട് പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെല്ലാം മുസ്‌ലിംകളാണ്. രണ്ടു മണിക്കൂര്‍ കൊണ്ട് കോടികളുടെ നഷ്ടം വരുത്തി വാഡവല്ലിയെന്ന കൊച്ചുഗ്രാമത്തിന്.
ഇബ്‌റാഹീമിനെ കൊല്ലുന്നതു നേരില്‍ കണ്ട മരുമകന്‍ ബാബുഭായ് ആ രംഗം ഓര്‍മ്മയില്‍ നിന്നു വിടുന്നില്ല. അക്രമികളെല്ലാം അവര്‍ക്ക് ഭൂരിപക്ഷമുള്ള സമീപഗ്രാമമായ സുന്‍സാര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന് ബാബുഭായ് പറയുന്നു. റിവോള്‍വറുകളും കത്തികളും ഉപയോഗിച്ച് തന്റെ അമ്മാവനെ അവര്‍ കൊലപ്പെടുത്തി. ശേഷം തന്റെ അടുക്കലേക്ക് ഓടിയടുത്തെങ്കിലും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദില്‍ നിന്ന് 120 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്നൊരു ഗ്രാമമാണ് വാഡവല്ലി. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഹിന്ദു- മുസ്‌ലിം കലാപത്തിലേക്കു നയിക്കുകയായിരുന്നു.
അതേസമയം, പൊലിസിനു നേരെ കല്ലെറിഞ്ഞ് മുസ്‌ലിംകള്‍ പകരം വീട്ടിയെന്ന് ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കെ.കെ നിരാല പറഞ്ഞു. ഇവരെ നേരിടാന്‍ പൊലിസ് ടിയര്‍ഗ്യാസും ഏഴു റൗണ്ട് വെടിവയ്പ്പും നടന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കലാപം തടയാനോ അക്രമികളെ തുരത്താനോ പൊലിസ് ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. അക്രമികളുടെ പിന്നാലെ പൊലിസ് ഉണ്ടായിരുന്നുവെങ്കിലും ഒരു തരത്തിലും അതു തടയാന്‍ പൊലിസ് ശ്രമിച്ചില്ലെന്ന് അഷ്‌റഫ് ഭായ് പറഞ്ഞു. എന്നാല്‍ ഇതു സത്യമല്ലെന്നും സംഭവത്തേത്തുടര്‍ന്ന് 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
കടപ്പാട്: എന്‍.ഡി.ടി.വി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."