പൊലിസ് ശരിയായ ദിശയിലല്ല: ഉമ്മന്‍ചാണ്ടി
കണ്ണൂര്‍: രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ശരിയായ ദിശയിലാണെന്നു മുദ്രാവാക്യമുയര്‍ത്തുമ്പോഴും പൊലിസ് ശരിയായ ദിശയിലല്ലെന്ന് നിയുക്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി.
കെവിന്‍ കൊലക്കേസില്‍ പൊലിസിന്റെ വീഴ്ചയാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്. പൊലിസ് അവസരത്തിനുയര്‍ന്ന് ഇടപെട്ടിരുന്നുവെങ്കില്‍ കെവിന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം നടത്താതിരിക്കാന്‍ രാഷ്ട്രീയ ഇടപെടലുണ്ടായി.
പ്രതികള്‍ക്ക് ഭരണകക്ഷിയുമായുള്ള ബന്ധം വ്യക്തമായിരിക്കുകയാണ്. പ്രതികള്‍ക്കെതിരേ ഡി.വൈ.എഫ്.ഐ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ അവര്‍ തന്നെയാണ് യഥാര്‍ഥ പ്രതികളെന്നും വ്യക്തമായി. സംഭവത്തില്‍ പൊലിസ് സമഗ്ര അന്വേഷണം നടത്തണം.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയുമായി പൊലിസ് മുന്നോട്ടുപോകണം. പൊലിസില്‍ അച്ചടക്കം പ്രധാനമാണ്. അച്ചടക്കലംഘനവും നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്തുന്ന പൊലിസിനെ അനുകൂലിച്ചതാണ് സര്‍ക്കാരിനു പറ്റിയ ഏറ്റവും വലിയ തെറ്റ്.
പൊലിസ് ഇപ്പോഴും ആരുടെയും നിയന്ത്രണത്തിലല്ല. കെവിന്‍ കൊലക്കേസില്‍ സത്യം എന്നെങ്കിലും പുറത്തുവരുമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."