കുടിവെള്ളമില്ലാതെ ഷിംല
ഷിംല: വിനോദസഞ്ചാരികളുടെ പറുദീസയായ ഹിമാചലിലെ ഷിംലയില്‍ സഞ്ചാരികളോട് തല്‍ക്കാലത്തേക്ക് വരരുതെന്ന് അഭ്യര്‍ഥിച്ച് ഗ്രാമവാസികള്‍. കുടിവെള്ളക്ഷാമം രൂക്ഷമായതോടെയാണ് ഇവര്‍ ഇത്തരമൊരു നിലപാടിലെത്തിയത്. നിരവധി ഹോട്ടലുകള്‍ വിനോദസഞ്ചാരികള്‍ക്കായി ബുക്കുചെയ്ത റൂമുകളടക്കം റദ്ദാക്കിയിട്ടുണ്ട്.
അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുകയാണ് ഹിമാചല്‍ തലസ്ഥാനമായ ഷിംല. ഒരാഴ്ചയിലധികമായി പൈപ്പിന്‍ചുവട്ടില്‍ വെള്ളത്തിനായി കാത്തുനില്‍ക്കുകയാണ് പ്രദേശവാസികള്‍. കുടിവെള്ളക്ഷാമത്തിന് എത്രയും വേഗം പരിഹാരം കാണാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധവുമായി ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ തമ്പടിച്ചിരുന്നു. പ്രതിഷേധക്കാര്‍ ഷിംല കല്‍ക്ക റോഡ് ഉപരോധിക്കുകയും ചെയ്തു. വെള്ളം പിക്ക്അപ്പ് വാനുകളിലും മറ്റുമായി എത്തിക്കുന്നുണ്ടെങ്കിലും അതെല്ലാം വി.ഐ.പികളുടെ വീടുകളിലേക്കും വന്‍കിട ഹോട്ടലുകളിലേക്കും കടത്തുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."