HOME
DETAILS

അക്ഷയ സെന്ററുകളിലെ ആധാര്‍ എടുക്കല്‍ പ്രതിസന്ധിയില്‍

  
backup
July 01 2016 | 06:07 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d


ആലത്തൂര്‍: അക്ഷയ സെന്ററുകളിലെ ആധാര്‍ എടുക്കല്‍ പ്രതിസന്ധിയില്‍. ആധാര്‍ എടുക്കുന്നവരുടെ അപേക്ഷ ഉള്‍പ്പെടെയുള്ള രേഖകള്‍ വെരിഫയര്‍ പരിശോധിച്ച് ഒപ്പിട്ടശേഷം സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണമെന്ന വ്യവസ്ഥയാണ് വിനയായിട്ടുള്ളത്. അപേക്ഷയും രേഖകളും പരിശോധിച്ച് വിവരങ്ങള്‍ അപ് ലോഡ് ചെയ്യുകയും രേഖകള്‍ വെരിഫയര്‍ ഒപ്പിട്ടു ജില്ലാ ഓഫിസിലെത്തിക്കുകയെന്നതാണ് നിലവിലെ സംവിധാനം.
വിവരങ്ങള്‍ അപ്‌ലോഡ് ചെയ്ത ശേഷം ലഭിക്കുന്ന അക്‌നോളജ്‌മെന്റില്‍ അപേക്ഷകന്‍ ഒപ്പിട്ട് വീണ്ടും സ്‌കാന്‍ ചെയ്യണമെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു. റിട്ടയേഡ് ഗസറ്റഡ് ഉദ്യോഗസ്ഥനെയാണ് വെരിഫയര്‍ ആയി നിയോഗിച്ചിട്ടുള്ളത്. ഒരു അപേക്ഷയ്ക്ക് രണ്ടു രൂപയാണ് പ്രതിഫലം. ആദ്യകാലങ്ങളില്‍ നൂറുകണക്കിനാളുകള്‍ ആധാര്‍ എടുക്കാനെത്തിയിരുന്നു.
ആധാര്‍ നടപടികള്‍ 90 ലധികം ശതമാനം പൂര്‍ത്തിയായതോടെ സ്‌കൂളില്‍ ചേരുന്ന അഞ്ചുവയസുകാരുടെ അപേക്ഷകള്‍ മാത്രമാണ് ഇപ്പോള്‍ വരുന്നത്. ആധാര്‍ എടുക്കാന്‍ നിയോഗിച്ചിട്ടുള്ള ഓരോ അക്ഷയകേന്ദ്രങ്ങളിലും പത്തുമുതല്‍ ഇരുപത്തിയഞ്ചുവരെ പേര്‍ മാത്രമാണ് ദിവസേന എത്തുന്നത്. ഇത്രയും പേരുടെ പ്രതിഫലംകൊണ്ട് വെരിഫയര്‍ക്ക് രാവിലെ മുതല്‍ വൈകുന്നേരം അഞ്ചുവരെ അക്ഷയ സെന്ററില്‍ ഇരിക്കുകയെന്നത് പ്രായോഗികമല്ല. അതുകൊണ്ടുതന്നെ അക്ഷയകേന്ദ്രങ്ങള്‍ ആധാര്‍ എടുക്കുന്ന ചുമതലയില്‍ നിന്നും ഒഴിവാകണമെന്ന ആലോചനയിലാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  19 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  25 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  44 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago