ദുരൂഹതകള്‍ ബാക്കി; മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു
ക്വാലാലംപൂര്‍: മലേഷ്യയില്‍ കാണാതായ വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. നാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച് 370 വിമാനത്തിനു വേണ്ടിയുള്ള തിരച്ചിലാണ് സമുദ്രാന്തര തെരച്ചിലാണ് ഇന്നലെ ഔദ്യോഗികമായി നിര്‍ത്തിവച്ചത്.
2014 മാര്‍ച്ച് എട്ടിനാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ ആകാശദുരന്തമുണ്ടായത്. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍നിന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലേക്ക് 239 യാത്രക്കാരുമായി തിരിച്ച വിമാനം വ്യോമഗതാഗത പാതയില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.രാജ്യാന്തര സംഘങ്ങളുടെ നേതൃത്വത്തില്‍ സമുദ്രത്തിലും തീരമേഖലകളിലും വനപ്രദേങ്ങളിലെല്ലാം നടത്തിയ തിരച്ചിലില്‍ ഒരു തുമ്പും കണ്ടെത്താനായില്ല. ഒടുവില്‍ സ്വകാര്യ ഏജന്‍സിയെ വച്ചാണ് സമുദ്രത്തില്‍ തിരച്ചില്‍ നടത്തിയത്. മൂന്നു മാസത്തിനകം വിമാനം കണ്ടെത്തിയാല്‍ 70 മില്യന്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് ടെക്‌സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് മുന്‍ നജീബ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സംഘത്തിനും ഒന്നും കണ്ടെത്താനായില്ല. അതേസമയം, വിമാനദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് പുതിയ മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."