കുളം പുനരുദ്ധാരണത്തില്‍ വ്യാപക ക്രമക്കേട് നിര്‍മ്മാണത്തിനിടയില്‍ ഭിത്തികള്‍ തകര്‍ന്നു
കൊല്ലങ്കോട്: നബാര്‍ഡിന്റെ സഹായത്തോടെ പാലക്കാട് ജില്ലയിലെ കുളങ്ങള്‍ പുനരുദ്ധീകരിക്കുന്ന പദ്ധതികളില്‍ വ്യാപക ക്രമക്കേടെന്നു പരാതി. പണികള്‍ പൂര്‍ത്തിയാകും മുന്‍പേ ഭിത്തികള്‍ തകര്‍ന്നടിഞ്ഞ് നിലംപൊത്തുന്ന സ്ഥിതി തുടരുകയാണ്. പുതുനഗരം പഞ്ചായത്തില്‍ പൊതുകുളം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കാരാട്ടു കൊളുമ്പിലെകുളം പുനരുദ്ധീകരണത്തിനായി നബാര്‍ഡില്‍ നിന്നും 36.45 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നന്നാക്കുന്നത്.
വിരിഞ്ഞിപ്പാടം കാരാട്ടു കൊളുമ്പിലെ കുളം പുനരുദ്ധീകരണം പൂര്‍ത്തിയാകും മുന്‍പേ തന്നെ ഭിത്തികള്‍ ഇടിഞ്ഞു തുടങ്ങി. അശാസ്ത്രീയ നിര്‍മ്മാണവും പണിയിലെ ഗുണനിലവാരമില്ലായ്മയും ആണ് ഭിത്തി തകരുവാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.
ഇന്നലെ പുലര്‍ച്ച അഞ്ചു മണിയോടെ കുളത്തിന്റെ വടക്കുഭാഗത്തുള്ള കരിങ്കല്ലില്‍ കെട്ടിപൊക്കിയ ഭിത്തി പത്തു മീറ്റര്‍ നീളത്തിലധികം തകര്‍ന്ന് കുളത്തില്‍ നിലംപൊത്തി സമീപത്തുള്ള വീടുകള്‍ക്കും അപകടസമാനമായ ഭീഷണിയായി തുടരുകയാണ്. വിധവയായ വിശാലാക്ഷി പുതിയതായി പണിത കക്കൂസും കുളത്തിന്റെ ഭിത്തി തകര്‍ന്ന മണ്ണിടിച്ചലില്‍ പൂര്‍ണ്ണമായും തകര്‍ന്നു. പഞ്ചായത്തില്‍ നിന്നും അനുവദിച്ച കക്കൂസ് നിര്‍മ്മാണത്തിന് പണം കൈപ്പറ്റുന്നതിനായി ഫോട്ടോ എടുത്ത് കൊടുത്താല്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് മണ്ണിടിച്ചിലില്‍ പൂര്‍ണ്ണമായും തകര്‍ന്നു പോയത്. പുനര്‍നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം മുതല്‍ വന്‍ അഴിമതി നടന്നതായും ആരോപണമുണ്ട്. കോണ്‍ഗ്രസ്സ് പ്രദേശിക നേതാവും ഭാര്യയും ഇപ്പോഴത്തെ വാര്‍ഡ് മെമ്പറുടെ മകനുമാണ് കുളം കരാറെടുത്തിരിക്കുന്നത്. കുളത്തിലെ മണ്ണെടുത്ത് വ്യാപകമായി വില്‍പന നടത്തിയതായും ആരോപണമുണ്ട്. പഞ്ചായത്തിന്റെ പുറമ്പോക്ക് ഭൂമിയിലാണ് കുളമുള്ളത്. കരിങ്കല്‍കെട്ട് ഭിത്തികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി മണ്ണിട്ട് നിരത്തുന്നതിന് പകരം മണ്ണ് കരാറുകാരുടെ വീട്ടില്‍ നിക്ഷേപിക്കുകയും കച്ചവടം നടത്തി പണമുണ്ടാക്കിയതായും കുളം പുനര്‍നിര്‍മ്മാണ കമ്മറ്റി അംഗങ്ങള്‍ തന്നെ ആരോപണവുമായി രംഗത്തു വന്നിട്ടുണ്ട്. പുനര്‍നിര്‍മ്മാണം നടത്തുന്ന പുതുനഗരം വിരിഞ്ഞിപ്പാടം കാരാട്ടു കൊളുമ്പിലെ നബാര്‍ഡ് പദ്ധതിയിലെ കുളം പുനര്‍നിര്‍മ്മാണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കണം
പാലക്കാട്: പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹത നേടിയ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് പാലക്കാട് ജില്ലാ യു.ഡി.എഫ് നേതൃയോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ യോഗം നടത്തി. ജൂലൈ രണ്ട്, മൂന്ന്, നാല് തീയതികളിലായി നിയോജക മണ്ഡലം യോഗങ്ങള്‍ ചേര്‍ന്ന് വിലയിരുത്തിയശേഷം ജൂലൈ 10ന് ജില്ലാ യു.ഡി.എഫ് യോഗം വീണ്ടും ചേര്‍ന്ന് സംസ്ഥാന കമ്മിറ്റിക്ക് നല്‍കുന്ന റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കുന്നതിന് തീരുമാനിച്ചു.
മുന്‍മന്ത്രി വി.സി കബീര്‍ കെ.പി.സി.സി സെക്രട്ടറിമാരായ പി.ജെ പൗലോസ്, സി ചന്ദ്രന്‍ (കോണ്‍ഗ്രസ്സ്), സി.എ.എം.എ കരീം, കളത്തില്‍ അബ്ദുള്ള, മരയ്ക്കര്‍മാരായ മംഗലം, പി.എ തങ്ങള്‍ (മുസ്ലീം ലീഗ്), ജോബി ജോണ്‍, അഡ്വ. കുശലകുമാരന്‍ (കേരള കോണ്‍ഗ്രസ്സ് - എം) , എ.ഭാസ്‌കരന്‍ (ജനതാദള്‍ -യു), ടി.എം ചന്ദ്രന്‍ (ആര്‍.എസ്.പി), വി.ഡി ജോസഫ് (കേരള കോണ്‍ഗ്രസ്സ് - ജെ), വി സുകുമാരന്‍ മാസ്റ്റര്‍ (സി.എം.പി) എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
മുന്‍ മന്ത്രി കെ.പി. നൂറുദ്ദീന്‍,വെളത്തമ്പു, മുന്‍ സ്പീക്കര്‍ ടി.എസ് ജോണ്‍, നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."