പെന്ഷന് അപേക്ഷകള്‍ പൂഴ്ത്തി വച്ചതായി ആരോപണം
കൊടുങ്ങല്ലൂര്‍: നഗരസഭയില്‍ നൂറുകണക്കിന് പെന്ഷന് അപേക്ഷകള്‍ പൂഴ്ത്തിവച്ചതായി ആരോപണം. നാനൂറോളം അപേക്ഷകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. നഗരസഭയുടെ മേത്തല സോണല്‍ ഓഫിസില്‍ ലഭിച്ച വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്ക് വേണ്ടിയുള്ള അപേക്ഷകളാണ് നടപടികളില്ലാതെ പൂഴ്ത്തിവെച്ചത്. പെന്‍ഷനുകള്‍ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാരെ സ്ഥലം മാറ്റിയപ്പോഴാണ് പൂഴ്ത്തി വെച്ചിരുന്ന അപേക്ഷകള്‍ പുറത്ത് വന്നത്.
ഈ വിഷയം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഷീല രാജ്കമല് കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള അപേക്ഷകള്‍ പൂഴ്ത്തി വെച്ച സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് വൈസ് ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു.
ക്ഷേമ പെന്ഷന് വിതരണം കാര്യക്ഷമമാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്മാന് സി.സി വിപിന്‍ചന്ദ്രന്‍ യോഗത്തെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."