ഭക്ഷ്യ സുരക്ഷാ പദ്ധതി മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരേറെ
ചെറുതുരുത്തി: ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം പുറത്തിറക്കിയ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവരിലേറെയും അനര്‍ഹരാണെന്ന് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ ശക്തമായ നടപടികളുമായി സിവില്‍ സപ്ലൈസ് അധികൃതര്‍ രംഗത്തെത്തി.
തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫിസര്‍ ടി അയ്യപ്പദാസിന്റെ നേതൃത്വത്തില്‍ പഴയന്നൂര്‍, ചേലക്കര, എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി അനര്‍ഹരെ കണ്ടെത്തി. 25 ഓളം വീടുകളില്‍ പരിശോധന നടത്തിയപ്പോള്‍ 19 പേരും അനര്‍ഹരാണെന്നാണ് കണ്ടെത്തിയത്. രണ്ടായിരം സ്‌ക്വയര്‍ ഫീറ്റിലധികം വീടുള്ളവരും രണ്ട് ടൂറിസ്റ്റ് ബസുകള്‍ ഉള്ളവരും മൂന്ന് ഏക്കറിലധികം ഭൂമിയുള്ളവരും മുന്‍ഗണനാ ലിസ്റ്റില്‍ ഇടം നേടിയതായി കണ്ടെത്തുകയും ഇവര്‍ക്കെതിരെ നടപടി കൈകൊള്ളുകയും ചെയ്തു.
ഇത് വരെയുള്ള പരിശോധനകളില്‍ 510 അനര്‍ഹരെ കണ്ടെത്തിയിട്ടുണ്ട്. മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും സ്വയം ഒഴിഞ്ഞ് പോകാന്‍ പത്ത് ദിവസത്തെ സമയം കൂടി അനുവദിച്ചതായി സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഒരു കുടുംബത്തിന്റെ ആസ്ഥിയെന്നത് ആ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും മൊത്തത്തിലുള്ള ആ സ്ഥിയാണ്.
എന്നാല്‍ കാര്‍ഡില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ഫോട്ടോ എടുത്തിട്ടുള്ള ഉടമയുടെ വിവരങ്ങള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അവരുടെ ഭര്‍ത്താവ്, മക്കള്‍, എന്നിവരുടെ സ്വത്ത് വിവരങ്ങള്‍ മറച്ച് വെയ്ക്കുന്നത് ഗുരുതരമായ കുറ്റമാണ്. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ഒരു അംഗത്തിന്റെ പേരില്‍ 1000 സ്‌ക്വയര്‍ ഫീറ്റില്‍ അധികമുള്ള വീടോ, ഒരേക്കറിലധികം ഭൂമിയോ, സ്വന്തമായി നാല് ചക്ര വാഹനമോ, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിയോ, പെന്‍ഷനോ ഉണ്ടാവുകയോ, ഒരംഗം ഇന്‍കം ടാക്‌സ് അടക്കുകയോ പ്രതിമാസ വരുമാനം 25,000 രൂപയില്‍ കൂടുകയോ ചെയ്താല്‍ ആ കുടുംബം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടില്ല.
സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരെ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഇവര്‍ പട്ടികയില്‍ തുടരുകയാണ്. അതു കൊണ്ടു തന്നെ പരിശോധനയില്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകും. കേരള റേഷനിങ് ഓര്‍ഡര്‍ 1966 ഈസി ആക്ട് 1955 വകുപ്പ് 7 പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 191 പ്രകാരവും ശിക്ഷാ നടപടികള്‍ കൈകൊള്ളും. അനര്‍ഹര്‍ക്ക് ഒഴിഞ്ഞ് പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ സുതാര്യമാണ്. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് സമര്‍പിച്ചാല്‍ മാത്രം മതിയാകുമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു. പരിശോധനയ്ക്ക് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എ ജയകൃഷ്ണന്‍, കെ.വി വിനോഷ്, കെ ശുഭ, ടി ഷീജ എന്നിവരും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."