ഖത്തറിലുള്ള മലയാളികള്‍ക്ക് നോര്‍ക്ക കാര്‍ഡ് ലഭ്യമാക്കുന്നു
ദോഹ: നോര്‍ക്ക അംഗീകാരം ലഭിച്ച ഖത്തറിലെ ആദ്യ സംഘടനയായ വിശ്വകലാവേദി പ്രവാസി മലയാളികള്‍ക്കായി നിരവധി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. നോര്‍ക്ക കാര്‍ഡ് ലഭിക്കാനുള്ള അപേക്ഷയ്ക്ക് സഹായങ്ങള്‍ നല്കുന്നതിനോടൊപ്പം പ്രവാസി ക്ഷേമപെന്‍ഷന്‍, ആനുകൂല്യങ്ങള്‍ എന്നിവയെ കുറിച്ചും അവയുടെ നേട്ടങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും വിശ്വകലാവേദി നല്‍കിവരുന്നുണ്ട്.
നൂറ്റന്‍പതോളം അംഗങ്ങളുള്ള സംഘടന ലേബര്‍ ക്യാംപുകള്‍ കേന്ദ്രീകരിച്ച് അപേക്ഷകള്‍ സ്വീകരിക്കാനുള്ള തയാറെടുപ്പുകളാണ് നടത്തുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനകം രണ്ടായിരത്തോളം അപേക്ഷകളാണ് ഖത്തറില്‍ നിന്നു സ്വീകരിച്ച് വിശ്വകലാവേദി നോര്‍ക്കയില്‍ എത്തിച്ചത്. നവംബര്‍ വരെ അപേക്ഷിച്ചവര്‍ക്ക് ഇതിനകം കാര്‍ഡുകള്‍ ലഭ്യമായതായി സംഘാടകര്‍ അറിയിച്ചു. കെ.പി വിപിന്‍ദാസ്, വദനേഷ് ബേപ്പൂര്‍, സജീവന്‍ ആക്കിലേരി, ടി അനീഷ് കുമാര്‍, ഡി ശിവപ്രസാദ്, സുനില്‍ മാത്തൂര്‍, പി.വി പ്രസാദ്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."