ആഗോള താപനം: ഇന്ത്യയില്‍ കനത്ത ഉഷ്ണതരംഗത്തിന് സാധ്യത
ലണ്ടന്‍: വര്‍ധിച്ചുവരുന്ന ആഗോളതാപനത്തിന്റെ ഫലമായി ഇന്ത്യന്‍ നഗരങ്ങളില്‍ കനത്ത ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്് റിപ്പോര്‍ട്ട്. 2015ല്‍ ഉഷ്ണതരംഗത്തിന്റെ ഫലമായി കൊല്‍ക്കത്ത അടക്കമുള്ള നഗരങ്ങളില്‍ നിന്നായി 2,000 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
2015ല്‍ അന്തരീക്ഷ ഊഷ്മാവ് രണ്ട് ഡിഗ്രി സെല്‍ഷ്യസ് കുറയ്ക്കാന്‍ പാരിസ് ഉടമ്പടി പ്രകാരം രാജ്യങ്ങള്‍ ശ്രമിച്ചെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. ലോകത്തിലെ ജനസാന്ദ്രത കൂടിയ 101 നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ 44 ഇടങ്ങളിലും അന്തരീക്ഷ ഊഷ്മാവ് 1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായി ഗവേഷകര്‍ വ്യക്തമാക്കുന്നു. 2050ഓടെ ലോകത്ത് മൂന്നരക്കോടി ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കാമെന്നും ഗവേഷകര്‍ പറയുന്നു.
ആഗോളതാപനം കാരണം ചൂടിന്റെ അളവ് കൂടുമെന്ന് യു.കെയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ജോണ്‍ മൂറസ് പറഞ്ഞു. ഉഷ്ണ തരംഗങ്ങളെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും റോഡുകളും വലിച്ചെടുക്കുന്നതാണ് നഗരങ്ങളില്‍ ഉഷ്ണ തരംഗം കൂടാന്‍ കാരണമെന്ന് യു.എസ് പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഡയരക്ടര്‍ ജോര്‍ജ് ബെന്‍ജമിന്‍ പറഞ്ഞു.
താപനില കുതിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അന്തരീക്ഷ ഊഷ്മാവിന്റെ അളവ് ദിനംപ്രതി വര്‍ധിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കഴിഞ്ഞ 110 വര്‍ഷത്തിനിടെ 0.60 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവാണുണ്ടായത്. രാജ്യസഭയില്‍ പരിസ്ഥിതി മന്ത്രി അനില്‍ ദവെയാണ് ഇക്കാര്യം അറിയിച്ചത്.
ലോകത്താകമാനം താപനിലയില്‍ കാര്യമായ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഇത് ഇന്ത്യയിലും പ്രതിഫലിക്കുകയായിരുന്നു.
കാലാവസ്ഥാ വ്യതിയാനം, ഉഷ്ണതരംഗം എന്നിവയെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പഠനം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."