HOME
DETAILS

പുതിയ ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആദ്യ വിമാനം പറന്നു: ആദ്യ ഘട്ടത്തില്‍ ആഭ്യന്തര വിമാനങ്ങള്‍

  
backup
May 30 2018 | 09:05 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a6-%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d

 

ജിദ്ദ : ജിദ്ദയില്‍ പുതുതായി നിര്‍മിച്ച കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി. ആദ്യ സര്‍വീസ് ഖുറയ്യാത്തിലേക്കായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 5.15 ന് 133 യാത്രക്കാരുമായി എസ്.വി 1291ാം നമ്പര്‍ വിമാനം ജിദ്ദ വിട്ടു. രാവിലെ 7.10 ന് വിമാനം ഖുറയ്യാത്തിലെത്തി. ഖുറയ്യാത്തില്‍ നിന്നുള്ള എസ്.വി 1290ാം നമ്പര്‍ വിമാനം രാവിലെ 9.45 ന് പുതിയ ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തി. ഈ വിമാനത്തില്‍ 142 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെ പൂച്ചെണ്ടുകളും സമ്മാനങ്ങളും നല്‍കി സ്വീകരിച്ചു.

ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ രണ്ട് സര്‍വീസ് മാത്രമാണ് പുതിയ എയര്‍പോര്‍ട്ടില്‍ നിന്ന് നടത്തുക. ഇതിനു ശേഷം സര്‍വീസുകളുടെ എണ്ണം പടിപടിയായി ഉയര്‍ത്തുമെന്ന് സഊദിയ വക്താവ് എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ത്വയ്യിബ് അറിയിച്ചു.

പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങിയ എയര്‍പോര്‍ട്ടില്‍ ആറു ആഗമന, നിര്‍ഗമന ഗെയിറ്റുകളാണ് തുറന്നത്. പടിപടിയായി ഗെയിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും.

നാലു ഘട്ടങ്ങളിലായാണ് വിമാനത്താവളത്തില്‍ സര്‍വീസുകളുടെ എണ്ണം കൂട്ടുകയെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം അല്‍തമീമി പറഞ്ഞു.

രണ്ടാം ഘട്ടം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ പരിമിതമായ ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് പുതിയ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുക. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം ഘട്ടത്തില്‍ മുഴുവന്‍ ആഭ്യന്തര സര്‍വീസുകളും പുതിയ എയര്‍പോര്‍ട്ടിലെത്തും. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം ഘട്ടത്തില്‍ ഗെയിറ്റുകളുടെ എണ്ണം 46 ആകുമെന്നും അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.

8,10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിച്ച ടെര്‍മിനല്‍ കോംപ്ലക്‌സില്‍ യാത്രക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 220 കൗണ്ടറുകളും 80 സെല്‍ഫ് സര്‍വീസ് കൗണ്ടറുകളുമുണ്ടാകും. 34 കിലോമീറ്റര്‍ നീളമുള്ള കണ്‍വെയര്‍ ബെല്‍റ്റുകളാണ് സ്ഥാപിക്കുന്നത്. 27,987 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലായിരിക്കും ബിസിനസ് ഏരിയ. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി 120 മുറികള്‍ അടങ്ങിയ മൂന്നുനില ഹോട്ടലും 81 നമസ്‌കാര സ്ഥലങ്ങളുമുണ്ടാകും. ഹറമൈന്‍ റെയില്‍വേ സ്റ്റേഷനു പുറമെ, 18,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ പച്ചവിരിച്ച സ്ഥലവും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago