HOME
DETAILS
MAL
10 ഐ.എസ് ഭീകരരെ വധിച്ചു: അഫ്ഗാന് ആഭ്യന്തര മന്ത്രാലയത്തിലെ ഏറ്റുമുട്ടല്‍ അവസാനിച്ചു
backup
May 30 2018 | 13:05 PM
കാബൂള്‍: അഫ്ഗാന് ആഭ്യന്തര മന്ത്രാലയത്തിനു നേരെ ആക്രമണം നടത്തിയ ഐ.എസ് തീവ്രവാദികളെ സുരക്ഷാ സൈന്യം തുരത്തി. 10 ഭീകരരേയും കൊന്നെടുക്കിയ സൈന്യം ഏറ്റുമുട്ടല്‍ അവസാനിച്ചതായി അറിയിച്ചു. ഒരു പൊലിസുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്.
അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പുറത്താണ് സ്ഫോടനവും തുടര്‍ന്ന് കെട്ടിടത്തില്‍ അതിക്രമിച്ചു കടക്കാനും ശ്രമിച്ചത്.മന്ത്രാലയത്തിന്റെ കവാടത്തിന്റെ പുറത്തുവച്ച് രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച തീവ്രാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.
ചാവേര്‍ സ്ഫോടനത്തില്‍ മൂന്നുപേരും ഏറ്റുമുട്ടലില്‍ പൊലിസുകാരന് ഉള്‍പ്പെടെ എട്ടുപേരുമാണ് കൊല്ലപ്പെട്ടത്. അഞ്ച് പൊലിസുകാര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."