HOME
DETAILS
MAL
സഊദി ചരക്കു കപ്പലിന് നേരെ നടന്ന ആക്രമണത്തില്‍ ഉപയോഗിച്ചത് ഇറാന് നിര്‍മ്മിത റോക്കറ്റ്: മാറ്റിസ്
backup
May 30 2018 | 17:05 PM
റിയാദ്: കഴിഞ്ഞ മാസം ചെങ്കടലില്‍ കപ്പല്‍ ചാലില്‍ വെച്ച് സഊദി ചരക്കു കപ്പലിനെ നേരെ നടന്ന ആക്രമണ ശ്രമത്തില്‍ ഇറാന്റെ പങ്ക് വ്യക്തമാക്കി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയീംസ് മാറ്റിസ്. കപ്പലിന് നേരെ യമനിലെ വിമത വിഭാഗമായ ഹൂതികള്‍ വിക്ഷേപിച്ച റോക്കറ്റ് ഇറാന് നിര്‍മ്മിതമാണെന്നു തെളിഞ്ഞതായി അദ്ദേഹം വിശദീകരിച്ചു.
'ചെങ്കടലില്‍ സഊദി കപ്പലിന് നേരെ നടന്ന ആക്രമണത്തിലെ ലക്ഷ്യം വളരെ വ്യക്തമാണ്. ഇറാന് പിന്തുണയുള്ള ഹൂഥികളാണ് ഇതിനു പിന്നില്‍. ഇതിനെ നിയന്ത്രിച്ചില്ലെങ്കില്‍ പ്രത്യാഖാതങ്ങള്‍ വളരെ വലുതായിരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം രണ്ടിനാണ് സഊദി എണ്ണക്കപ്പനില്ന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."