HOME
DETAILS

മഞ്ചേരിയില്‍ സൂചനബോര്‍ഡുകളും ഡിവൈഡറുകളും സ്ഥാപിക്കും

  
backup
July 01 2016 | 09:07 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%82%e0%b4%9a%e0%b4%a8%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1


മഞ്ചേരി: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പുതിയ തയാറെടുപ്പുകളുമായി ട്രാഫിക് പൊലിസ്. നാള്‍ക്കുനാള്‍ തിരക്കു വര്‍ധിച്ചതോടെ നഗരത്തിലൂടെയുള്ള യാത്ര പൂര്‍ണമായും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിനു മുന്നോടിയായി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം സൂചന ബോര്‍ഡുകളും ഡിവൈഡറുകളും സ്ഥാപിക്കും. സീബ്രാലൈനുകള്‍ മിക്കതും മാഞ്ഞു പോ യിട്ടുണ്ട്. പുതിയ സീബ്രാലൈനുകള്‍ വരച്ച് യാത്രക്കാരുടെ ദുരിതങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതടക്കമുള്ള നടപടികളാണ് ഒരുങ്ങുന്നത്.
ഫുട്പാത്തുകള്‍കരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനെതിരേ ഇന്നലെ മുതല്‍ പൊലിസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. നിലവില്‍ നഗരത്തിലെ മിക്ക ഫുട്പാത്തുകളിലും ഇരുചക്രവാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നസ്ഥിതിയാണുള്ളത്. ഇത് കാല്‍നടയാത്രക്കാര്‍ക്കു കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. റോഡില്‍ വാഹനങ്ങളുടെ തിരക്കും ഫുട്പാത്തുകളില്‍ അനധികൃതപാര്‍ക്കിംഗും നിറഞ്ഞതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. നഗരത്തിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി പാണ്ടിക്കാട് റോഡിലും കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനാണ് പൊലിസ് നീക്കം. ഇവിടെ ഓട്ടോറിക്ഷകളുടെ പാര്‍ക്കിംഗ് കാര്യത്തിലായിരിക്കും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരിക. കോഴിക്കോട് റോഡിലും ഇതേ രീതിയില്‍ മാറ്റങ്ങള്‍ വരുത്തും. ഇവിടെ സ്‌കൂളിനു സമീപത്താണ് ഓട്ടോകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇതും യാത്രക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കൂടുതല്‍ പ്രയാസമുണ്ടാക്കുന്നുണ്ടെന്നാണ് പൊലിസ് വിലയിരുത്തല്‍. കോഴിക്കോട് റോഡിലെ ഓട്ടോപാര്‍ക്കിംഗും മാറ്റി സ്ഥാപിക്കാനാണ് നീക്കം.
കച്ചേരിപ്പടി ബസ് ടെര്‍മിനല്‍ കാര്യക്ഷമമാക്കുന്ന കാര്യത്തിലും പുതിയ ഫോര്‍മുല തയാറാക്കി വരുന്നുണ്ട്. നിലവില്‍ നിര്‍ജീവമായി കിടക്കുന്ന ഈ ബസ് സ്റ്റാന്റിലേക്കു യാത്രക്കാരെ അടുപ്പിക്കുന്നതിനുള്ള കാലോചിതമായ പരിഷ്‌കാരങ്ങളായിരിക്കും കൊണ്ടുവരിക. മഞ്ചേരിയിലെ പുതിയ കോടതി കെട്ടിട സമുച്ചയങ്ങളുടെ നിര്‍മാണ പ്രവൃത്തി തുടങ്ങുന്നതോടെ മൂന്നു കോടതികള്‍ താല്‍ക്കാലികമായി കച്ചേരിപ്പടി ബസ് ടെര്‍മിനലിലെ ഹാളിലേക്കു മാറ്റാനാണ് അധികൃതരുടെ നീക്കം. ഇതോടെ ജനങ്ങള്‍ക്കു ആശ്രയിക്കേണ്ട പ്രധാനകേന്ദ്രമാവും ഇവിടം. നിലവില്‍ ഫയര്‍ഫോഴ്‌സ് എക്‌സൈസ് ഒാഫീസ് എന്നിവ കച്ചേരിപ്പടി ബസ് ടെര്‍മിനലില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  35 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago