കാഞ്ഞങ്ങാട് ബ്ലോക്ക്: വയോജനങ്ങള്‍ക്കും കാര്‍ഷിക മേഖലക്കും മുന്‍തൂക്കം
കാഞ്ഞങ്ങാട്: കാര്‍ഷികമേഖലക്കും മാലിന്യസംസ്‌കരണത്തിനും വയോജന ക്ഷേമ പദ്ധതിക്കും ഊന്നല്‍നല്‍കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത് അവതരിപ്പിച്ചു. കൃഷിക്കും മാലിന്യ സംസ്‌കരണത്തിനും പ്രത്യേകം ഊന്നല്‍ കൊടുത്ത ബജറ്റാണ് അവതരിപ്പിച്ചത്.
സമഗ്രപച്ചക്കറി വികസനം, നാളികേര വികസനം, മൃഗസംരക്ഷണം, കന്നുകുട്ടി പരിചരണം, ഇറച്ചികോഴി, ക്ഷീരവികസനം, തീറ്റപൂല്‍ കൃഷി, ശുദ്ധജല മത്സ്യകൃഷി, ഓരു മത്സ്യകൃഷി എന്നിവക്കും പ്രത്യേക പരിഗണനയും തുകയും വകയിരുത്തിയിട്ടുണ്ട്. ജലസംരക്ഷണത്തിനും പ്രത്യേകം പദ്ധതികള്‍ ബജറ്റിലുണ്ട്. സമ്പൂര്‍ണ ഊര്‍ജ സുരക്ഷാ പരിപാടികളും ആവിഷ്‌കരിക്കും.
യുവജനങ്ങള്‍ക്കായുള്ള വ്യവസായ സംരംഭങ്ങള്‍ക്കും ബ്ലോക് പഞ്ചായത്ത് സഹായം നല്‍കും. വയോജനങ്ങള്‍ക്കും ശിശുക്കള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും പാലിയേറ്റിവ് കെയര്‍ എന്നിവക്കായി പൊതുവിഭാഗം ഫണ്ടില്‍നിന്ന് 41,51,800 നീക്കിവച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."