ഫോണ്‍കെണി കേസ്: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ അന്വേഷണം സി.ബി.ഐക്കു വിടണമെന്ന ഹരജിയില്‍ പത്തു പേരെകൂടി കക്ഷി ചേര്‍ക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഫോണ്‍കെണി വിവാദത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനും കേസില്‍ പ്രതിയുമായ എസ്.വി പ്രദീപ് നേരത്തെ ഹരജി നല്‍കിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ തനിക്കു പുറമേ പ്രതികളായ ചാനല്‍ സി.ഇ.ഒ ആര്. അജിത് കുമാര്‍ ഉള്‍പ്പെടെയുള്ളവരെ കൂടി കക്ഷി ചേര്‍ക്കണമെന്നാണ് ഉപഹരജിയിലെ ആവശ്യം. മന്ത്രി ശശീന്ദ്രന് അശ്ലീലച്ചുവയോടെ സംസാരിച്ചെന്നാരോപിച്ച് ചാനല്‍ പ്രവര്‍ത്തക നല്കിയ കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് ചാനല്‍ പ്രവര്‍ത്തകരെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസ് നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."