HOME
DETAILS
MAL
നീലേശ്വരം സംസ്ഥാനത്തെ ആദ്യ ചെന്തെങ്ങ് നഗരമാകും
backup
March 28 2017 | 21:03 PM
നീലേശ്വരം: നഗരസഭ സംസ്ഥാനത്തെ ആദ്യ ചെന്തെങ്ങ് നഗരമാകാന്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് ചെന്തെങ്ങിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് പടന്നക്കാട് കാര്‍ഷിക കോളജാണ് നഗരസഭയുമായി ചേര്‍ന്ന് പദ്ധതി തയാറാക്കിയത്.
കുറിയ ഇനം തെങ്ങിന് തൈകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായതും പദ്ധതിക്കു പ്രചോദനമായിട്ടുണ്ട്. നഗരസഭയിലെ എല്ലാ വാര്‍ഡുകളിലെയും 12,000 വീടുകളിലാണ് വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കുന്നത്. തൈകള്‍ സൗജന്യനിരക്കില്‍ വിതരണം ചെയ്യും. രണ്ടുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ബജറ്റില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്രാവര്‍ത്തികമായിരുന്നില്ല. പദ്ധതിയുടെ പ്രഖ്യാപനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."