'മിഠായി' പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: പ്രമേഹബാധിത കുട്ടികള്‍ക്ക് 'മിഠായി'യുമായി സര്‍ക്കാര്‍. കേരള സാമൂഹ്യ സുരക്ഷാ മിഷന് നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും.
കുട്ടികളില്‍ കാണുന്ന ടൈപ്പ് വണ്‍ പ്രമേഹത്തിന് ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആവശ്യമായ ആരോഗ്യ, ചികിത്സാ, ഭക്ഷണകാര്യ ഉപദേശങ്ങളും പരിരക്ഷയും നല്കുന്ന സമഗ്ര പദ്ധതിയാണ് മിഠായി.
ടൈപ്പ് 1 പ്രമേഹം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പെരുമ്പാവൂരിനടുത്തുള്ള ഫാത്തിമയാണ് പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള പ്രചോദനമായത്.
ഇന്ന് രാവിലെ 9.30 ന് തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മന്ത്രി ഡോ. തോമസ് ഐസക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അധ്യക്ഷയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."