HOME
DETAILS

2017-18 ജില്ലാ പഞ്ചായത്ത് ബജറ്റ്;വളര്‍ച്ച ലക്ഷ്യമിട്ടത്.

  
backup
March 28 2017 | 21:03 PM

2017-18-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1



കാസര്‍കോട്: കാര്‍ഷിക, വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വളര്‍ച്ച ലക്ഷ്യമിട്ട് 2017-18 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അവതരിപ്പിച്ചു. 223.75 കോടി രൂപ വരവും 223.19 കോടി രൂപ ചെലവും 56 ലക്ഷം രൂപ നീക്കിയിരിപ്പുമാണ് ഇത്തവണ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളെ സഹകരിപ്പിച്ച് ജില്ലയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കാന്‍സര്‍ രോഗത്തിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാനായി സമ്പൂര്‍ണ കാന്‍സര്‍വിമുക്തി പദ്ധതിയും വരും വര്‍ഷങ്ങളില്‍ ജില്ലയിലെ വ്യവസായവളര്‍ച്ച ലക്ഷ്യമിട്ടുള്ള നിക്ഷേപക സംഗമവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിന്റെ പുനരുജ്ജീവനത്തിന് ഒന്നര കോടി രൂപ നീക്കിവച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വനിതാവ്യവസായം പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. കഴിഞ്ഞ ബജറ്റ് പിന്തുടര്‍ന്നാണ് ഇത്തവണ ബജറ്റ് തയാറാക്കിയതെന്നും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് കൃത്യമായി ലഭിക്കാത്തതും ജീവനക്കാരുടെ അഭാവവും ജില്ലാ പഞ്ചായത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ പേരുകള്‍ നല്‍കി പഴയ പദ്ധതികള്‍ തന്നെ അവതരിപ്പിക്കുകയാണ് ബജറ്റിലൂടെ ചെയ്തതെന്ന് ജില്ലാ പഞ്ചായത്തംഗം സി.പി.എമ്മിലെ ഇ. പത്മാവതി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കിയില്ലെന്ന് പറയുന്നവര്‍ സര്‍ക്കാര്‍ നല്‍കിയ പണം കൃത്യമായി വിനിയോഗിച്ചിട്ടില്ലെന്നും ഇത്രയും ജീവനക്കാരെ വച്ചുതന്നെയാണ് മുന്‍കാലങ്ങളില്‍ 80ഉം 85ഉം ശതമാനം വരെ പദ്ധതിവിഹിതം വിനിയോഗിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബജറ്റ് സമ്പൂര്‍ണ പരാജയമാണെന്നും പദ്ധതികള്‍ക്ക് പേരിടുന്ന കാര്യത്തിലുള്ള അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ലഭിക്കുമെന്നും ബി.ജെ.പി അംഗം അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ഏറ്റവും മികച്ച ബജറ്റുകളിലൊന്നാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചതെന്ന് മുസ്‌ലിം ലീഗ് അംഗം ഹര്‍ഷാദ് വോര്‍ക്കാടി പറഞ്ഞു.

ഒറ്റനോട്ടത്തില്‍
*കാര്‍ഷിക മേഖല 5.2 കോടി
*3.71 കോടിയുടെ ആരോഗ്യ
പദ്ധതികള്‍
*കാന്‍സര്‍
പ്രതിരോധത്തിന് 10 ലക്ഷം
*സമ്പൂര്‍ണ ശുചിത്വത്തിന് ഒരുകോടി
*വയോജനക്ഷേമം  1.65 കോടി
*വിദ്യാഭ്യാസം:
നാലരകോടി
*ഗതാഗത
പദ്ധതികള്‍ക്ക് 33.2 കോടി
*ഭവനരഹിത ജില്ലാ പദ്ധതിക്ക് ഒന്‍പത് കോടി
*ജില്ലാപഞ്ചായത്ത് നവീകരണത്തിന് 2.85 കോടി
*വെള്ളിക്കോത്ത് വിദ്വാന്‍ പി. കേളു നായര്‍ ദേശീയ പഠനകേന്ദ്രം
*കയ്യാര്‍ കിഞ്ഞണ്ണറേ ഭാഷാ-കലാ പഠനകേന്ദ്രം
*ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പുനരധിവാസത്തിന് 'മിത്രം' പദ്ധതി
*തെരുവുനായ ശല്യം തടയാന്‍ എ.ബി.സി പദ്ധതി വ്യാപിപ്പിക്കും
*പുഴ സംരക്ഷണത്തിനായി 'ഇനിയും പുഴയൊഴുകും' പദ്ധതി

ചെറുകിട ജലസേചനത്തിന് ഒരുകോടി

ജില്ലയില്‍ ചെറുകിട ജലസേചന പദ്ധതികള്‍ നടപ്പാക്കുന്നതിന് ഒരു കോടി രൂപ നീക്കിവച്ചു.
കാര്‍ഷിക മേഖലയ്ക്കും വരള്‍ച്ചയ്ക്കും പദ്ധതിവഴി പരിഹാരമാവും. നാശോന്മുഖമാവുന്ന മണ്ണിന്റെയും ജൈവസമ്പത്തിന്റെയും സംരക്ഷണവും പദ്ധതി ലക്ഷ്യമിടുന്നു.



രോഗീസൗഹൃദ ആശുപത്രികള്‍
ജില്ലാ പഞ്ചായത്തിനുകീഴിലുള്ള അലോപതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍ രോഗീസൗഹൃദ കേന്ദ്രങ്ങളാക്കും.
രോഗികള്‍ക്കു സുരക്ഷയും വേഗത്തില്‍ ചികിത്സയും ലഭ്യമാക്കുന്നതിനൊപ്പം വയോജനങ്ങള്‍ക്ക് കാലതാമസം ലഭിക്കാതെ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടിയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.



മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍
ജില്ലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്തിയും ഇ-വേസ്റ്റ് നിര്‍മാര്‍ജനവും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍ തുറക്കും.
ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ അവശവിഭാഗങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നതിനായി സ്ഥിരം സ്വാപ്പ് ഷോപ്പ് ജില്ലാ പഞ്ചായത്ത് വളപ്പില്‍ തുടങ്ങും.




പെണ്‍കുട്ടികളുടെ സ്വയംരക്ഷാ
പരിശീലനത്തിന് 'പ്രബല'
പെണ്‍കുട്ടികള്‍ക്ക് സ്വയംരക്ഷാ പരിശീലനം നല്‍കുന്നതിനായി 'പ്രബല'യെന്ന പേരില്‍ പ്രത്യേക പദ്ധതി പ്രഖ്യപിച്ചു. പദ്ധതിയുടെ ഭാഗമായി തൈ്വക്കാണ്ടോ, കളരി, കരാട്ടേ, യോഗ ഉള്‍പ്പെടെയുള്ള ആയോധനകലകള്‍ അഭ്യസിപ്പിക്കും.
എല്ലാ സ്‌കൂളിലും പെണ്‍കുട്ടികള്‍ക്ക് വിശ്രമമുറിയൊരുക്കും. ജില്ലയിലെ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ പഠനസഹായത്തിനായി 'സഹപാഠി' എന്ന പേരില്‍ കൈപ്പുസ്തകം നല്‍കും.




ഇന്‍ക്ലൂസിവ്
കലോത്സവം
ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി മറ്റു കുട്ടികളുമായി ഇടകലര്‍ത്തി ഇന്‍ക്ലൂസിവ് കലോത്സവം നടത്തുന്നതിന് ബജറ്റില്‍ പണം നീക്കിവച്ചു.
ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കേണ്ട മുഴുവന്‍ വിവരങ്ങളും സഹായങ്ങളും അറിയുന്നതിന് ജില്ലാ പഞ്ചായത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള വീടുനിര്‍മാണത്തിനായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 'തണല്‍' പദ്ധതി തുടരും.




'കുതിപ്പ് വിഷന്‍ 2030'
'കുതിപ്പ് വിഷന്‍ 2030' എന്ന പേരില്‍ കായിക മേഖലക്കായി പ്രത്യേക പദ്ധതി. സബ് ജില്ലാതലം മുതല്‍ ക്യാംപുകളും വിദ്യാര്‍ഥികളില്‍ കായികക്ഷമത വര്‍ധിപ്പിക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയുടെ ചരിത്ര പ്രാധാന്യം തിരിച്ചറിയുന്ന രീതിയില്‍ മായിപ്പാടി ഡയറ്റില്‍ ചരിത്ര മ്യൂസിയവും സ്ഥാപിക്കും.


ജില്ലാ പഞ്ചായത്തില്‍ വൈ ഫൈ സോണ്‍
ജില്ലാ പഞ്ചായത്തിനെ ഐ.എസ്.ഒ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പഞ്ചിങ് സംവിധാനം, ഗ്രീന്‍ പ്രോട്ടോകോള്‍, വൈ ഫൈ സോണ്‍ എന്നിവ സജ്ജമാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  35 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago