HOME
DETAILS

മാലിന്യ പ്രശ്‌നത്തില്‍ സമരം ശക്തം

  
backup
March 28 2017 | 21:03 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8


അനിശ്ചിതകാല സമരം ഒരു മാസം പിന്നിട്ടു; നിരാഹാരം ഏഴാം നാളില്‍
പയ്യന്നൂര്‍: രാമന്തളിയിലെ നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി ഗെയിറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം ഒരു മാസം പിന്നിട്ടു. സമരപന്തലില്‍ സമരസമിതി വൈസ് ചെയര്‍മാന്‍ പി.കെ നാരായണന്റെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. നാരായണന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം സമരപന്തലിലെത്തി.
സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിവിധ സംഘടനകള്‍ സമരപന്തലിലെത്തി. കണ്ണൂരില്‍ നിന്നു പരിസ്ഥിതി പൗരാവകാശ പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു സമരപന്തലിലേക്ക് അനുഭാവപ്രകടനം നടത്തി. ഡോ. ഡി സുരേന്ദ്രനാഥ്, ഇ വിശാലാക്ഷന്‍, അഡ്വ. കസ്തൂരി ദേവന്‍, കെ ദേവദാസന്‍ സംസാരിച്ചു.
 ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേരി, അഡ്വ. നൗഷാദ് വാഴവളപ്പില്‍, പ്രൊഫ. കെ രാജഗോപാലന്‍ സമരപന്തല്‍ സന്ദര്‍ശിച്ചു. പയ്യന്നൂര്‍ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യവുമായി സമരപന്തലിലെത്തി. പ്രസിഡന്റ് പ്രൊഫ. ബി മുഹമ്മദ് അഹമ്മദ് സംസാരിച്ചു.
സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുഭാവ ഉപവാസ സമരം നടത്തി. പി.പി ബാലന്‍, വാസുദേവ ആര്‍ പൈ, ദേവപാര്‍വ്വതി, കെ.എം ഭാനുമതി, കെ.എം സരസ്വതി, കെ.പി ഭാര്‍ഗവി, കെ.വി ദാക്ഷായണി ഉപവാസിച്ചു.
സമരസമിതി രാമന്തളി സെന്‍ട്രലിലേക്ക് മാര്‍ച്ച് നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ കെ സുനില്‍ കുമാര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  9 minutes ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  33 minutes ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  an hour ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  an hour ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  11 hours ago