ഗസ്സ: ഇസ്‌റാഈലുമായി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ചെന്ന് ഹമാസ്
ഗസ്സ: സംഘര്‍ഷം രൂക്ഷമായ ഗസ്സയില്‍ ഇസ്‌റാഈലുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചുവെന്ന് ഹമാസ് അറിയിച്ചു. ഗസ്സയിലെ സായുധ ഗ്രൂപ്പുകള്‍ ഇസ്‌റാഈലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചുവെന്നും തുടര്‍ച്ചയായുള്ള ചര്‍ച്ചകളിലൂടെയാണ് കരാറില്‍ എത്തിച്ചേര്‍ന്നതെന്നും ഹമാസ് ഉപതലവന്‍ ഖാലിദ് അല്‍-ഹയ്യ പറഞ്ഞു. 2014ല്‍ പ്രാബല്യത്തിലുണ്ടായ വെടിനിര്‍ത്തല്‍ കരാറിലേക്ക് മടങ്ങാനാണ് തീരുമാനം. അധിനിവേശ പ്രദേശങ്ങളില്‍ നിലവിലെ സാഹചര്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്‌റാഈല്‍ പ്രതികരിച്ചിട്ടില്ല. മേഖലയില്‍ അക്രമം തുടരുന്നതിനോട് താല്‍പര്യമില്ലെന്ന് ഇസ്‌റാഈല്‍ രഹസ്യാന്വേഷണ വിഭാഗം മന്ത്രി യേസ്‌റാഈല്‍ കേറ്റ്‌സ് പറഞ്ഞു. എല്ലാം ഹമാസിന്റെ തീരുമാനങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും ആക്രമണം തുടരുകയാണെങ്കില്‍ സ്ഥിതി എന്തായിരിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍വന്നത്. എന്നാല്‍ കരാറിന് വിരുദ്ധമായ പ്രവര്‍ത്തനം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കി യെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രാദേശിക സമയം ബുധാനാഴ്ച വൈകിട്ട് നാലുമുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇസ്‌റാഈലിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഗസ്സയില്‍ ശക്തമായ വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് വെടിനിര്‍ത്തല്‍ കരാറില്‍ എത്തിച്ചേരുന്നത്. ഫലസ്തീനിലെ വിവിധ കേന്ദ്രങ്ങള്‍ക്കുനേയൊണ് ഇസ്‌റാഈലിന്റെ വ്യോമാക്രമണ പരമ്പരയുണ്ടായത്.
മേഖലയിലെ ഒരു ഹമാസ് താവളത്തിനു നേരെയും നാല് ഇസ്‌ലാമിക് ജിഹാദ് കേന്ദ്രങ്ങള്‍ക്കു നേരെയുമാണ് ആക്രമണമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസ്സയില്‍നിന്ന് തീവ്രവാദ സംഘങ്ങളുടെ മിസൈല്‍ ആക്രമണമുണ്ടായെന്ന് ആരോപിച്ചാണ് ഇസ്‌റാഈല്‍ പ്രത്യാക്രമണം നടത്തിയത്. ഗസ്സയില്‍നിന്ന് തെക്കന്‍ ഇസ്‌റാഈലിലേക്കു തൊടുത്തുവിട്ട നിരവധി റോക്കറ്റുകള്‍ തകര്‍ത്തതായി ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു. ഇസ്‌റാഈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ 30ഓളം റോക്കറ്റുകള്‍ തിരിച്ചറിഞ്ഞ് സൈന്യത്തിന്റെ മിസൈല്‍വേധ സംവിധാനം തകര്‍ക്കുകയായിരുന്നു.
എന്നാല്‍, റോക്കറ്റ് ആക്രമണത്തിന്റെ അവകാശവാദമുന്നയിച്ച് ആരും രംഗത്തെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് ഫലസ്തീന്‍ പൗരനെ ഇസ്‌റാഈല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. തൊട്ടുമുന്‍പത്തെ ദിവസവും മൂന്ന് ഫലസ്തീനികള്‍ ഇസ്‌റാഈല്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."