കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കില്‍ കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിച്ചു. ജില്ലയില്‍ ഇത്തരമൊരു പദ്ധതി ആദ്യമായാണ് നടപ്പാക്കുന്നത്. തളിപ്പറമ്പ് താലൂക്ക് പരിധിയിലെ ഒമ്പത് പഞ്ചായത്തുകളിലേക്കും ആന്തൂര്‍, തളിപ്പറമ്പ് നഗരസഭകളിലേക്കും കുടിവെള്ളമെത്തിക്കുന്ന വാഹനങ്ങളാണിവ.
കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം വരെ 25,000 ലിറ്ററിന് തുക നിശ്ചയിച്ച് വിതരണം ചെയ്യപ്പെടുന്ന ആകെ വെള്ളത്തിന്റെ ലിറ്റര്‍ തോതിലാണ് വാടക നല്‍കിയിരുന്നത്. ഈ വര്‍ഷം മുതല്‍ 25 കിലോമീറ്ററിന് 1500ഉം അധികം വരുന്ന ഓരോ കിലോമീറ്ററിനു 60 രൂപ എന്ന നിരക്കില്‍ പോകുന്ന ദൂരത്തെ അടിസ്ഥാനപ്പെടുത്തി വാടക നല്‍കുന്നതിനായാണ് ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തിയത്.
എല്ലാ ദിവസവും കലക്ടറേറ്റിലെ മെയിന്‍ സെന്ററിലും താലൂക്ക് ആസ്ഥാനത്തെ സബ് സെന്ററിലും അതതു ദിവസത്തെ ജലവിതരണ വിവരങ്ങള്‍ യഥാസമയത്തു തന്നെ രേഖപ്പെടുത്താന്‍ പുതിയ സംവിധാനം കൊണ്ട് സാധ്യമാകും.
താലൂക്ക് തലങ്ങളില്‍ തഹസില്‍ദാരും ജില്ലാതലങ്ങളില്‍ കലക്ടറാണ് പദ്ധതിയുടെ നോഡല്‍ ഓഫിസര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."