മിശ്കാത്തുല്‍ മസാബീഹ് കേരളനാടിന്റെ അഭിമാനസ്തംഭം: മന്ത്രി കെ.ടി ജലീല്‍
മൈലാപ്പൂര്: ഷൗക്കത്തലി മൗലവി എഴുതിയ മിശ്ക്കാത്തുല്‍ മസാബീഹ് പരിഭാഷയും വ്യാഖ്യാനവും എന്ന ഇസ്‌ലാമിക നിയമസംഹിതിയായ ഹദീസ് ഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച ഒന്നാം പതിപ്പ് തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംവരണ വകുപ്പുമന്ത്രി കെ.ടി ജലീല്‍ പ്രകാശനം ചെയ്തു.
ലോകത്തുടനീളം ധാരാളം ഭാഷകളില്‍ വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുള്ള മിശ്ക്കാത്തുല്‍ മസാബീഹിന് അനുയോജ്യമായ ഒരു വ്യാഖ്യാനം മലയാള മതവിജ്ഞാനീയ സാഹിത്യത്തില്‍ ഇല്ലാതെ പോയതിന്റെ വിടവ് നികത്തുവാന്‍ ബഹുഭാഷാ പണ്ഡിതനും കവിയും 40 ലേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായ മൗലവി വഹിച്ചിട്ടുള്ള പങ്ക് കേരള നാടിന്റെ അഭിമാന സ്തംഭമാണെന്ന് മന്ത്രി പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ ഹാജി എ. അബ്ദുര്‍ റഹ്മാന്‍ കോയ, റിട്ട. എസ്.ഐ എം. കോയാകുട്ടി, ഗ്രന്ഥകര്‍ത്താവ് മൈലാപ്പൂര് ഷൗക്കത്തലി മൗലവി പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."