കാര്‍ഷിക പുഷ്പ മേളയും അലങ്കാര മത്സ്യ പ്രദര്‍ശനവും നാളെ മുതല്‍
കൊച്ചി: ഒരുമാസത്തിലേറെ കാലം നീണ്ടുനില്‍ക്കുന്ന കാര്‍ഷിക പുഷ്പമേളയും അലങ്കാരമത്സ്യ പ്രദര്‍ശനവും നാളെ മുതല്‍ മറൈന്‍ ഡ്രൈവില്‍ നടക്കും. മേയ് രണ്ടുവരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ പെറ്റ് ഷോയും ചക്ക ഫെസ്റ്റും അരങ്ങേറും. കൊച്ചി മേയര്‍ സൗമിനി ജെയിന് മേള ഉദ്ഘാടനം ചെയ്യും. കാര്‍ഷിക മേളയുടെ ഉദ്ഘാടനം ജി.സി.ഡി.എ ചെയര്മാന് സി.എന്‍ മോഹനും ചക്ക ഫെസ്റ്റിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മെയര്‍ ടി.ജെ വിനോദും നിര്‍വഹിക്കും.
അഗ്രികള്‍ച്ചറല്‍ അക്വാ പെറ്റ്സ് ബ്രീഡേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിലെമ്പാടുമുള്ള അസോസിയേഷന്റെ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള് നേരിട്ട് പൊതുജനങ്ങളിലെത്തിക്കുക, വീട്ടമ്മമാര്‍ക്ക് അധിക ആദായത്തിനായി തുടങ്ങാവുന്ന ചെറുകിട രീതിയിലുള്ള അലങ്കാരകോഴി, പ്രാവ്, മുയല്, പൂച്ച, നായ, ആട് , കാട തുടങ്ങിയവയുടെ ഫാം തുടങ്ങുവാനുള്ള നിര്‍ദേശം നല്‍കുക തുടങ്ങിയവയാണ് മേളയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50 രൂപയാണ് പ്രവേശന ഫീസ്. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വി.പി.പ്രിന്‍സണ്‍,പി.കെ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."