ചുരത്തില്‍ കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്
കല്‍പ്പറ്റ: വയനാട് ചുരത്തില്‍ കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ചുരത്തിലെ ഒന്‍പതാം വളവിലാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ അപകടമുണ്ടായത്.
കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് പരുക്കേറ്റത്. കല്‍പ്പറ്റ ഭാഗത്ത് നിന്നും പാലയിലേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ബസും വയനാട്ടിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്.
അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള രോഗികളുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ചുരത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് യൂനിറ്റും പൊലിസും യാത്രക്കാരും ചേര്‍ന്ന് കയര്‍ കെട്ടി ബസ് റോഡരികിലേക്ക് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
അപകടത്തില്‍ പരുക്കേറ്റവരെ ബൈക്കുള്െപ്പടെയുള്ള മറ്റു വാഹനങ്ങളിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."