എസ്. വേണുഗോപാല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കൊല്ലം: സി.പി.ഐ അംഗം എസ് വേണുഗോപാലിനെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.
മുന്നണി ധാരണ പ്രകാരം സി.പി.എമ്മിലെ എം ശിവശങ്കരപിള്ള രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സരോജിനി ബാബുവിനെ നാലിനെതിരേ 22 വോട്ടുകള്‍ക്കാണ് എസ്. വേണുഗോപാല്‍ പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റ് പദവി ഒഴിഞ്ഞ എം ശിവശങ്കരപിള്ളയാണ് വേണുഗോപാലിന്റെ പേര് നിര്‍ദേശിച്ചത്.
എന്‍ രവീന്ദ്രന് (സി.പി.ഐ) പിന്താങ്ങുകയും ചെയ്തു. സരോജിനി ബാബുവിനെ ആര് രശ്മി (കോണ്‍ഗ്രസ്) നിര്‍ദേശിക്കുകയും എസ് ശോഭ (ആര്.എസ്.പി) പിന്താങ്ങുകയും ചെയ്തു. കലക്ടര്‍ ഡോ. എസ് കാര്ത്തികേയന് വരണാധികാരിയായിരുന്നു.
സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ എസ് വേണുഗോപാല്‍ പത്താനാപുരം ഡിവിഷനെ പ്രതിനിധീകരിച്ചാണ് ജില്ല പഞ്ചായത്തിലെത്തിയത്. കഴിഞ്ഞ ജില്ല പഞ്ചായത്ത് സമിതിയിലും അംഗമായിരുന്നു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്നു നടന്ന അനമോദന യോഗത്തില്‍ സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബു, ജില്ല സെക്രട്ടറി എന്‍ അനിരുദ്ധന്, ജി.എസ് ജയലാല്‍ എം.എല്‍.എ, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, എം ശിവ ശങ്കരപിള്ള, ആര് രശ്മി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."