കുടിവെള്ള ചോര്‍ച്ച: കലക്ടര്‍ ഇടപെട്ടിട്ടും നടപടിയെടുക്കാതെ ജല അതോറിറ്റി
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ ഡെന്റല്‍ കോളജിന് എതിര്‍വശത്തായി മെയിന്‍ റോഡരികില്‍ ജലവിതരണ കുഴല്‍ പൊട്ടി ശുദ്ധജലം പാഴാകുന്നത് തടയാന്‍ നടപടിയായില്ല. കൂളിമാട് നിന്നും കോഴിക്കോട് നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്നാണ് ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാകുന്നത്. പൈപ്പ് പൊട്ടിയ ഭാഗം തറനിരപ്പില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് റോഡിന്റെ അരികുഭിത്തി മുപ്പതടിയോളം ഉയരത്തിലായതിനാല്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ആരുടെയും ശ്രദ്ധയില്‍ പെടുകയില്ല. മെഡിക്കല്‍ കോളജിന്റെയും കോവൂര്‍ അങ്ങാടിയുടെയും പിന്‍വശത്തായി താഴ്ഭാഗത്തു സ്ഥിതിചെയ്യുന്ന കൃഷ്ണപ്പൊയില്‍ റസിഡന്റ്‌സ് ഏരിയയിലുള്ള തോടുവഴി കോവൂര്‍ വിഷ്ണുക്ഷേത്രത്തിന് എതിര്‍വശത്തെ കോര്‍പറേഷന്‍ വക സ്ഥലത്തിനടുത്ത് വച്ച് എം.എല്‍.എ റോഡിലെ ഡ്രൈനേജ് വഴിയാണ് 24 മണിക്കൂറും ശുദ്ധജലം ഒഴുകിപ്പോകുന്നത്. കൂടാതെ മെഡിക്കല്‍ കോളജ് സി.എച്ച് സെന്ററിന് സമീപത്തും ഷാജീസ് ലബോറട്ടറിക്ക് സമീപത്തും രാവിലെയും രാത്രിയും കുടിവെള്ളം പാഴാകുന്നതായി സമീപവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."