പ്രൊമോട്ടര്‍മാര്‍ക്കും ഊരുമൂപ്പന്മാര്‍ക്കും നോഡല്‍ ഓഫിസര്‍മാര്‍ക്കും പരിശീലനം
കല്‍പ്പറ്റ: വയനാട് എസ്.എസ്.എ.യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഗോത്രവിദ്യ'യുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്കും ഊരുമൂപ്പന്മാര്‍ക്കും നോഡല്‍ ഓഫിസര്‍മാര്‍ക്കും ഏകദിന പരിശീലനം നല്‍കുന്നു.
ജില്ലാ കളക്ടറുടെ 'സീറോ ഡ്രോപ്പ് ഔട്ട്' പദ്ധതിയുമായി സഹകരിച്ചാണ് ജില്ലയിലെ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രൊമോട്ടര്‍മാരുടെ പരിശീലനം ജൂലൈ 7,8 തീയതികളിലായി വൈത്തിരി, മാനന്തവാടി, ബത്തേരി ബി.ആര്‍.സികളില്‍ നടക്കും.
ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നോഡല്‍ ഓഫിസര്‍മാര്‍ക്ക് ജൂലൈ 16ന് മൂന്ന് ബി.ആര്‍.സികളിലായി പരിശീലനം നല്‍കും. ഊരുമൂപ്പന്മാരുടെ പരിശീലനം ജൂലൈ അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പരിശീലനത്തിനുള്ള മൊഡ്യൂള്‍ നിര്‍മാണ ശില്‍പശാല ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിപാടിയുടെ ഉദ്ദേശ്യങ്ങള്‍ എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. ടി.കെ. അബ്ബാസ് അലി വിശദീകരിച്ചു.
കില എക്‌സറ്റന്‍ഷന്‍ ഫാക്കല്‍റ്റി അംഗങ്ങളായ ഇ.ജി. ജോസഫ്, മംഗലശ്ശേരി നാരായണന്‍, എസ്.എസ്.എ പ്രോഗ്രാം ഓഫീസര്‍ ഒ.പ്രമോദ്, ബി.ആര്‍.സി ട്രെയിനര്‍ കെ.അബ്ദുല്‍ കരീം എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബാബുരാജ്, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രഭാകരന്‍, മുന്‍ ഡയറ്റ് ഫാക്കല്‍റ്റി ഡോ. തോമസ് സംസാരിച്ചു. കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍, മുന്‍ ഡയറ്റ് ഫാക്കല്‍റ്റികള്‍, അധ്യാപകര്‍, ബി.ആര്‍.സി. പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."