HOME
DETAILS
MAL
മതേതര പ്രതീകമായി ഇഫ്താര്‍ സംഗമങ്ങള്‍
backup
May 31 2018 | 05:05 AM
ചെറുതുരുത്തി (ചേലക്കര): മതേതരത്വത്തിന്റെ മഹനീയ പ്രതീകമൊരുക്കി ചെറുത്തുരുത്തിയിലും ചേലക്കരയിലും ഇഫ്താര്‍ സംഗമങ്ങള്‍ നടന്നു.
എസ്.ടി.യു.വി ന്റെ നേതൃത്വത്തില്‍ ചേലക്കര എളനാട് കിഴക്കുമുറി ജുമാ മസ്ജിദില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി പേര്‍ കണ്ണികളായി.
പാഞ്ഞാള്‍ പഞ്ചായത്ത് പി. എം. അമീര്‍ , ഉസ്മാന്‍ കല്ലാട്ടയില്‍, ടി. മുകുന്ദന്‍, കെ.എസ് അബ്ദുറഹ്മാന്‍ ഹാജി, വി.എസ് കാസിം ഹാജി, ഉണ്ണിക്കൃഷ്ണന്‍, ആന്റോ , ബിജോ മഞ്ഞളാലില്‍ പങ്കെടുത്തു.
ചെറുതുരുത്തി പൈങ്കുളം റോഡ് ഒന്നാം മൈലില്‍ കുടുംബശ്രീയുടേയും, ലക്ഷ്യ അയല്‍ക്കൂട്ടത്തിന്റേയും നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ അയല്‍കൂട്ടം പ്രസിഡന്റ് മൈമൂന അബ്ദുല്‍ ഖാദര്‍ അധ്യക്ഷയായി. റംല ഷെരീഫ്, സിന്ധുരാജന്‍, ശരണ്യ പ്രബീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."