സമ്പൂര്‍ണ സമ്മേളനം വിജയിപ്പിക്കും
കോഴിക്കോട്: അരീക്കാട് യുവ ആനറോഡിന്റെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ ധനശേഖരണാര്‍ഥം ഏപ്രില്‍ 22ന് മീഞ്ചന്ത കോവിലകം തൊടിയില്‍ നടക്കുന്ന ജില്ലാതല ഫ്‌ളഡ്‌ലൈറ്റ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി രൂപീകരിച്ചു. സി. ഗോപി (ചെയര്‍മാന്‍), കെ. സക്കീര്‍ (കണ്‍വീനര്‍). യോഗത്തില്‍ കെ. ഹാഷിം അധ്യക്ഷനായി. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ ഏപ്രില്‍ പത്തിനകം 9895211023 ബന്ധപ്പെടണം.
കോഴിക്കോട്: എല്‍.പി യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സിജി ചേവായുര്‍ ഏപ്രില്‍ അഞ്ചുമുതല്‍ 12 വരെ ഇംഗ്ലീഷ് ക്യാംപ് നടത്തുന്നു. വിദഗ്ധ പരിശീലകരുടെ നേതൃത്വത്തില്‍ എവരിഡേ സ്‌പോക്കണ്‍ ഇംഗ്ലീഷ്, ഫ്‌ളുവന്‍സി ബില്‍ഡിങ്, പബ്ലിക് സ്പീക്കിങ്, ആങ്കറിങ്, ബേസിക്ക് റൈറ്റിങ് സ്‌കില്‍സ്, റോഡിയോ ജോക്കി, ഗ്രാമര്‍ ക്ലിനിക്ക് തുടങ്ങിയവ അടങ്ങുന്ന കോഴ്‌സില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം. ഫോണ്‍: 8086664002, 8086663008.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."