ആനയിറക്കത്തില്‍ ഉറക്കമില്ലാതെ ധോനി
പാലക്കാട്: രാത്രി എട്ടു മണികഴിഞ്ഞാല്‍ ധോണി നിവാസികള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ ഇപ്പോള്‍ ഭയമാണ്. കാരണം മറ്റൊന്നുമല്ല, കാട്ടിലെ കരിവീരന്മാര്‍ തന്നെ. ധോണിയിലെ കാട്ടാനശല്യം ഇപ്പോള്‍ വളരെയധികം രൂക്ഷമാണ്. വേനല്‍ മഴക്കുശേഷം നാട്ടിലേക്കിറങ്ങിയ കാട്ടാനകള്‍ ഇതുവരെയും കാടുകയറിയിട്ടില്ല. കാട്ടാനക്കൂട്ടം ഇതുവരെ നശിപ്പിച്ചത് പ്രദേശവാസികളുടെ വാഴത്തോട്ടങ്ങളും മതിലുകളും. ഇതിനു പുറമെ മറ്റു പ്രദേശങ്ങള്‍ക്കു പരിധിയിലുള്ള തെങ്ങിന്‍തോപ്പുകള്‍, മോട്ടോര്‍ ഷെഡ്ഡുകള്‍ എന്നിവയും നശിപ്പിച്ചതായി ജനങ്ങള്‍ പറയുന്നു.
ധോണി ലീഡ് കോളജിന് മുന്‍വശത്തുള്ള റോഡിലൂടെയാണ് ആന ധോണി ഫാം, മേലേ ധോണി, ചൊളോട,് തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തുന്നത്. രാത്രികാലങ്ങളിലാണ് ആനക്കൂട്ടം നാടുകാണല്‍ യാത്ര ആരംഭിക്കുന്നത്. പുലര്‍ച്ചെ നാലുമണിയോടടുക്കുമ്പോള്‍ തിരികെ മടങ്ങുകയും ചെയ്യുന്നു. ഇതിനിടയില്‍ പ്രിയങ്കരമായ വാഴ, കരിമ്പ്്, തെങ്ങ്, തുടങ്ങി ഒട്ടേറെ വസ്തുക്കള്‍ ഭക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യും. ആനക്കൂട്ടത്തിന്റെ ഈ രാത്രിയാത്ര അറിയുന്നത് കൊണ്ടുതന്നെ കഴിഞ്ഞ ഒരുമാസക്കാലമായി പ്രദേശവാസികള്‍ ഭീതിയിലാണ് ജീവിക്കുന്നത്.
കൂടാതെ രാത്രിയിലുള്ള വരവുപോക്കിനെപറ്റിയും ജനങ്ങള്‍ കടുത്ത ആശങ്കാകുലരാണ്. എന്നാല്‍ ആനക്കൂട്ടത്തിന്റെ വരവിനെ കുറിച്ചറിയാതെ രാത്രിസമയങ്ങളില്‍ ഇവിടെയെത്തുന്ന മറ്റു പ്രദേശവാസികളുടെ കാര്യമാണ് കഷ്ടം. എന്നാല്‍ ഇന്നുവരെയും ആനകള്‍ ജനങ്ങളെ ഉപദ്രവിച്ചിട്ടില്ല.
ആനക്കുട്ടത്തിന്റെ വരവു തടയാന്‍ സര്‍ക്കാരും വനം -വകുപ്പും ഇതുവരെയും ഒന്നും ചെയ്തിട്ടില്ല ഫെന്‍സിംഗ് പോലുള്ള താല്‍കാലിക സുരക്ഷയെങ്കിലും ഉറപ്പുവരുത്തണമെന്നാണ് ജനങ്ങളുടെ കൂട്ടായ ആവശ്യം. ഇനിയും യാതൊരു സുരക്ഷസംവിധാനങ്ങളുമില്ലാതെയുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ പ്രതികരിക്കാനൊരുങ്ങുകയാണ്.
ധോണിയില്‍ മാത്രമല്ല, മലമ്പുഴ, മുണ്ടൂര്‍, ഒടുവങ്ങാട്, കഞ്ചിക്കോട്, ആരങ്ങോട്ടുകുളമ്പ് എന്നീ പ്രദേശങ്ങളിലും ആനശല്യമുള്ളതായി പരാതിയുയരുന്നുണ്ട്്്. ഈയടുത്താണ് ആനയുടെ ചവിട്ടേറ്റ് മലമ്പുഴ അടപ്പുകോളനിയില്‍ ആദിവാസി യുവാവ് മരിച്ചത്. കഞ്ചിക്കോട് വലിയേരിയിലും ആരങ്ങോട്ടുകുളമ്പിലുമായി രണ്ടു പേരാണ് ആനയുടെ ഉപദ്രവത്തില്‍ മരിച്ചത്.
ഇരുവരും ജോലിക്കു പോവുന്നതിനിടെയായിരുന്നു ആന ആക്രമിച്ചത്. എന്നാല്‍ ഇതേസമയം ആനക്കൂട്ടത്തിന്റെ കാര്യവും പരുങ്ങലിലാണ്. വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടിയാണ് കാട്ടില്‍നിന്നും നാട്ടിലേക്കവ എത്തുന്നത്. മനുഷ്യന്‍ കാടുകയ്യേറിയപ്പോള്‍ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങിയെന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."